കിഴക്ക് പൊന്മലയിൽ

കിഴക്ക് പൊന്മലയില്‍ വിളക്ക് മണിവിളക്ക്
ആയിരം തിരിയുള്ള നിലവിളക്ക്
ആയിരം തിരിയുള്ള വിളക്ക്
(കിഴക്ക്..)

കുളിച്ചു കണ്ണെഴുതി ചിന്ദൂരപ്പൊട്ടു തൊട്ട്
കുളിച്ചു കണ്ണെഴുതി ചിന്ദൂരപ്പൊട്ടു തൊട്ട്
വിളക്കു കാണാന്‍ പോണവളേ - നില്‍ക്ക്
തുണക്കു വേണ്ടേ ആണൊരുത്തന്‍ നിനക്ക് - നിനക്ക്
തുണക്കു വേണ്ടേ ആണൊരുത്തന്‍ നിനക്ക്
(കിഴക്ക്..)

മാനത്തിന്‍ മാറത്ത് മഴമുകിലോ - പൂന്തുകിലോ
മാനത്തിന്‍ മാറത്ത് മഴമുകിലോ പൂന്തുകിലോ
ഒളിച്ചുവെച്ച ചെന്തെങ്ങിന്‍ കരിക്ക്
എടുത്തു തന്നതാരു പെണ്ണേ നിനക്ക് - നിനക്ക്
എടുത്തു തന്നതാരു പെണ്ണേ നിനക്ക്
(കിഴക്ക്..)

മാനത്തു മണിയറയില്‍ മാരനുമായ് കളിചിരിയില്‍
മാനത്തു മണിയറയില്‍ മാരനുമായ് കളിചിരിയില്‍
വീണുപോയ വെള്ളിയരഞ്ഞാണം
കാണുമ്പോള്‍ പെണ്ണിനെന്തേ - നാണം നാണം
കാണുമ്പോള്‍ പെണ്ണിനെന്തേ നാണം
(കിഴക്ക്..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kizhakkan ponmalayil

Additional Info

അനുബന്ധവർത്തമാനം