അധരം മധുചഷകം
അധരം മധുചഷകം
ഹൃദയം അമൃതകലശം
നയനം പുഷ്പബാണം - സഖീ
നീയൊരു പ്രേമകാവ്യം
അധരം മധുചഷകം
പ്രേമലോലയായ് നീ പകര്‍ന്നീടും
രാഗസുധാരസലഹരിയില്‍
നിരര്‍ത്ഥമാകുന്നു വാക്കുകളെല്ലാം
വാചാലമാകുന്നു - മൗനം
വാചാലമാകുന്നു മൗനം
അധരം മധുചഷകം
ഈ മൃദുപാണികള്‍ താമരവളയങ്ങള്‍ ആ..
ഈ മൃദുപാണികള്‍ താമരവളയങ്ങള്‍
ഓമനേ എന്നെ പുണരുമ്പോള്‍
ആയിരമായിരം മിന്നല്‍പ്പിണറുകള്‍
രോമഹര്‍ഷമായ് വിരിയുന്നൂ - സഖീ
രോമഹര്‍ഷമായ് വിരിയുന്നൂ
അധരം മധുചഷകം
ഹൃദയം അമൃതകലശം
നയനം പുഷ്പബാണം - സഖീ
നീയൊരു പ്രേമകാവ്യം
അധരം മധുചഷകം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Adharam madhuchashakam
Additional Info
ഗാനശാഖ: