മാനസവീണയിൽ നീയൊന്നു തൊട്ടു

മാനസവീണയില്‍ നീയൊന്നു തൊട്ടു
മണിനാദമന്ദാരം പൂവിട്ടു
തന്ത്രികള്‍ക്കെല്ലാം ഒരേയൊരു താളം
ഒരേയൊരു രാഗം അനുരാഗം
മാനസവീണയില്‍ നീയൊന്നു തൊട്ടു
മണിനാദമന്ദാരം പൂവിട്ടു

മധുമാസം പോലെ നീ വന്നണഞ്ഞു
മധുരപ്രതീക്ഷകള്‍ മലരണിഞ്ഞു
അണയാതെന്‍ ഹൃദയത്തില്‍ തെളിഞ്ഞുനില്ക്കും
അഴകേനീ കൊളുത്തിയ പ്രണയദീപം
മാനസവീണയില്‍ നീയൊന്നു തൊട്ടു
മണിനാദമന്ദാരം പൂവിട്ടു

ആയിരം വസന്തത്തിന്‍ പൂക്കളെല്ലാം
ആ മലര്‍മിഴികളില്‍ ഒതുങ്ങിനിന്നു
മറയാതെന്‍ ഹൃദയത്തില്‍ നിറഞ്ഞു നില്ക്കും
മനസ്സില്‍ നീയുണര്‍ത്തിയ മധുരസ്വപ്നം
മാനസവീണയില്‍ നീയൊന്നു തൊട്ടു
മണിനാദമന്ദാരം പൂവിട്ടു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanasaveenayil neeyonnu thottu

Additional Info

അനുബന്ധവർത്തമാനം