ചഞ്ചല ചഞ്ചല നയനം

ചഞ്ചല ചഞ്ചല നയനം
ചഞ്ചല ചഞ്ചല നയനം
ചന്ദ്രമനോഹര വദനം
മരാളഗമനം മാദക നടനം
മരാളഗമനം മാദക നടനം
മാനസമനുരാഗസദനം
ചഞ്ചല ചഞ്ചല നയനം

അനുപമവിമല സരാഗകപോലം
അരുണസരോജ സമാനം മൃദുലം
മധുമധുരാസവ പൂരിത പാത്രം
മമസഖി താവക സുന്ദര ഗാത്രം
ആഹാ.....
ചഞ്ചല ചഞ്ചല നയനം

കോകില പഞ്ചമ ഗാനവിലോലം
കോമളകുസുമിത ശാദ്വലമഖിലം
മദഭര മദനമഹോത്സവ നിലയം
മമസഖി മാമക തരളിത ഹൃദയം
ആഹാ........
ചഞ്ചല ചഞ്ചല നയനം
ചഞ്ചല ചഞ്ചല നയനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chanchala chanchala nayanam

Additional Info

അനുബന്ധവർത്തമാനം