ഒരു മധുരിക്കും വേദനയോ

ഒരു മധുരിക്കും വേദനയോ
കണ്ണുനീരിന്റെ പുഞ്ചിരിയോ
നീയാരോ നീയാരോ
ഒന്നു പറയൂ എന്നനുരാഗമേ
അനുരാഗമേ - അനുരാഗമേ
(ഒരു മധുരിക്കും..)

അകലേയിരിക്കുമ്പോളെല്ലാം അവൻ
അരികത്തൊന്നണയുവാൻ മോഹം
മാരനവൻ ചാരത്തു വന്നാൽ - എന്തോ
മനതാരിൽ വല്ലാത്ത നാണം
മനതാരിൽ വല്ലാത്ത നാണം
ലലലാ ലലലാ ആഹഹാഹാ ആഹാഹാ
(ഒരു മധുരിക്കും..)

ആ...ഇരവിലുറങ്ങുന്ന നേരം
എന്റെയരികത്തവൻ വന്നു നിൽക്കും
മാറോടു ചേർത്തെന്നെ പുൽകും
പിന്നെ ഞാനെങ്ങനെ പറയും
കവിളത്തവൻ മ്...മ്...
ആഹഹാഹാ ലാലാലാ ആഹഹാഹാ
ലാലാലാ (ഒരു മധുരിക്കും..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Oru madhurikkum

Additional Info

അനുബന്ധവർത്തമാനം