ഏകാന്തതേ നിന്റെ ദ്വീപില്‍ - F
ഏകാന്തതേ നിന്റെ ദ്വീപില്‍
ഏകാന്തമാം ഒരു ബിംബം (2)
വേർപെടും വീഥിയില്‍ ഒന്നില്‍
തേങ്ങലായ് മാറുന്ന ബിംബം
(ഏകാന്തതേ ...)
ആശകള്‍ മേയുന്ന തീരം
നീലിമ മായുന്ന തീരം (2)
നേരിയ ശ്വാസലയത്തില്‍
ഇവിടെ വിടരും അരിയ മലരും അഴലണിയുകയോ
ഇവിടെ ഇരുളിൽ മഴയിൽ
കിളിതൻ ചിറകൊടിയുകയോ
ഏകാന്തതേ നിന്റെ ദ്വീപില്‍
ഏകാന്തമാം ഒരു ബിംബം
വാക്കുകള്‍ തേടുന്ന മൗനം
സാന്ദ്രത കൂടുന്ന മൗനം (2)
മനസ്സില്‍ നിന്നുലയുന്ന നാളം
അറിയാതെ തെറ്റുന്ന താളം
ഇരവില്‍ പകലില്‍ നിഴലില്‍ നിഴലായ്
നെഞ്ചോടു ചേരുന്ന ദുഃഖം
(ഏകാന്തതേ ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ekaanthathe ninte dweepil - F
Additional Info
Year:
1982
ഗാനശാഖ: