താരത്തിലും തരുവിലും

 

താരത്തിലും തരുവിലും താരിലും
പുലരി വിടരുന്ന നേരമടരും മഞ്ഞുതുള്ളിയിലും
ഈടുറ്റ പാറയിലുമിടറുന്ന തെന്നലിലു
മൊഴുകുന്ന ചൂര്‍ണിയിലുമമരും പരംപൊരുളെ
അരവിന്ദ ബിംബ മധുര പ്രഭാ കന്ദളവും
അനിലന്റെ വിശ്വവിജയാനന്ദഗീതവും
ആദിമദ്ധ്യാന്തമറിയാത്ത വാനില്‍
വര്‍ണ്ണഭേദ ഭാവങ്ങളും നിന്‍ കലാവിദ്യകള്‍
ഗാനങ്ങളില്‍ രാഗഭാവങ്ങളായ്‌
ജീവവാനങ്ങളില്‍ സ്നേഹദീപ്തി ഗോളങ്ങളായ്‌
വേദങ്ങളില്‍ സത്യനാദങ്ങളായ്‌
ദുഃഖമേഘങ്ങളില്‍ മാരിവില്ലായ്‌ ലയിപ്പൂ നീ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaarathilum Tharuvilum

Additional Info