നീരദലതാഗൃഹം

നീരദ ലതാഗൃഹം പൂകിപ്പൊഴുതന്തി 
നീരവമിരിക്കുന്നു രാഗവിഭ്രമമേന്തി 
ഹൃദയം ദ്രവിപ്പിക്കും എതൊരുജ്ജ്വല ഗാനം 
ഉദയല്ലയം ഭവാൻ ആലപിക്കുന്നു സ്വൈരം 

കനകനിചോളമൂർന്നു നഗ്നോരസ്സായ്‌ മേവും 
അനവദ്യയാം സന്ധ്യാദേവിതൻ കപോലത്തിൽ 
ക്ഷണമുണ്ടൊലിക്കാറായ്‌ മിന്നുന്നു താരാബാഷ്പ- 
കണമൊന്നനിർവ്വാച്യ നവ്യനിർവൃതി ബിന്ദു 

അങ്ങിൽനിന്നറിഞ്ഞു ഞാൻ പൂർണ്ണമാമാത്മാവിങ്കൽ 
തിങ്ങിടും അനുഭവം പകരും കലാശൈലി 
നിത്യഗായകാ -  നിത്യഗായകാ പഠിപ്പിക്കുകെൻ ഹൃൽസ്പന്ദത്തെ 
സത്യജീവിതാഖണ്ഡ ഗീതത്തിൻ താളക്രമം

ജീവിതം ഗാനം.. 
കാലം താളം.. 
ആത്മാവിൻ നാനാഭാവം ഒരോരോ രാഗം .. 
വിശ്വമണ്ഡലം ലയം.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
neeradha latha gruham

Additional Info

Year: 
1970
Lyrics Genre: 

അനുബന്ധവർത്തമാനം