സൂര്യമാനസം
ഭിന്നശേഷിക്കാരനായ ഒരാൾ ഒരു നാടിന് പ്രിയപ്പെട്ടവനും പിന്നീട് ശത്രുവുമാകുന്ന കഥ.
Actors & Characters
Actors | Character |
---|---|
പുട്ടുറുമീസ് | |
മറിയച്ചേടത്തി | |
ശിവൻ | |
മൂപ്പൻ | |
സൂസി | |
മറിയച്ചേടത്തിയുടെ ചെറുപ്പം | |
സ്റ്റീഫൻ | |
ജയൻ | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
മമ്മൂട്ടി | ഫിലിം ക്രിട്ടിക്ക് അവാർഡ് | മികച്ച നടൻ | 1 993 |
കഥ സംഗ്രഹം
- വിഖ്യാത അമേരിക്കൻ എഴുത്തുകാരനായ ജോൺ സ്റ്റീൻബെക്കിന്റെ "ഓഫ് മൈസ് ആന്റ് മെൻ" എന്ന നോവലിന്റെ കഥാതന്തു.
- പ്രശസ്ത തമിഴ് നടി ഷൗക്കാർ ജാനകിയുടെ ആദ്യ മലയാള ചിത്രം.
- ചിത്രത്തിൽ ഷൗകാര് ജാനകിയുടെ ചെറുപ്പകാലം അഭിനയിച്ചിരിക്കുന്നത് അവരുടെ മകളായ ചലച്ചിത്ര നടി കൂടിയായ വൈഷ്ണവിയാണ്
പ്രായത്തിനനുസരിച്ചുള്ള മാനസിക വളർച്ചയില്ലാത്ത, എന്നാൽ അസാമാന്യമായ ശാരീരികശക്തിയുള്ള ഭിന്നശേഷിക്കാരനാണ് ഉറുമീസ് (മമ്മൂട്ടി). പുട്ട് പ്രിയഭക്ഷണമായതിനാൽ 'പുട്ടുറുമീസ്' എന്ന വിളിപ്പേരുമുണ്ട്. കുട്ടികളോടൊപ്പം ചേർന്ന് വികൃതികൾ കാണിക്കുന്ന, ദേഷ്യം വന്നാൽ എതിരാളിയെ തല്ലിവീഴ്ത്തുന്ന ഉറുമീസ് അവന്റെ അമ്മ മറിയാമ്മയ്ക്ക് (ഷൗക്കർ ജാനകി) നിത്യ തലവേദനയാണ്. അതിൻ്റെ പേരിൽ പലപ്പോഴും സ്ഥലങ്ങൾ മാറിമാറി താമസിക്കേണ്ട ഗതികേടിലാണ് അശരണയായ ആ സ്ത്രീ.
ഒരു ക്രിസ്മസ് തലേന്ന്, അരി മോഷ്ടിച്ചെന്നു പറഞ്ഞ് മറിയാമ്മയെ, അവർ പണിയെടുക്കുന്ന മെതിക്കളത്തിലെ മുതലാളി തല്ലുന്നു. കണ്ടു വരുന്ന ഉറുമീസ് അയാളെ തല്ലി വീഴ്ത്തി കൈയൊടിക്കുന്നു. അതോടെ അവിടെ നില്ക്കക്കള്ളിയില്ലാതായ ഉറുമീസും അമ്മയും രായ്ക്കുരാമാനം നാടുവിടുന്നു.
മൂന്നാറിലെത്തുന്ന മറിയാമ്മയ്ക്കും ഉറുമീസിനും ഇടവകവികാരി (ടി പി മാധവൻ) ഇടപെട്ട് പ്ലാൻറർ സ്റ്റീഫൻ്റെ (റിസബാവ) തോട്ടത്തിൽ ജോലി വാങ്ങിക്കൊടുക്കുന്നു. തോട്ടത്തിലെ മൂപ്പൻ ( ജഗതി) ഉറുമീസിനും അമ്മയ്ക്കും താമസം ശരിയാക്കുന്നു. മൂപ്പൻ്റെ മകൾ സൂസിക്കും (വിനോദിനി) ഉറുമീസിനെ ഇഷ്ടമാകുന്നു.
തോട്ടത്തിൽ മാനേജർ ശിവൻ്റെ (രഘുവരൻ) ദുർഭരണമാണ്. പണ്ട് മുതലാളിക്കു വേണ്ടി അയാളുടെ രഹസ്യവേഴ്ചക്കാരിയായ സുഭദ്രയെ (അനുഗ്രഹ) ഏറ്റെടുക്കാൻ തയ്യാറാതിനെത്തുടർന്നാണ് ഡ്രൈവറായിരുന്ന ശിവൻ മാനേജർ ആയത്. സുഭദ്രയാകട്ടെ ഒരേ സമയം ശിവൻ്റെ ഭാര്യയും സ്റ്റീഫന്റെ രഹസ്യക്കാരിയായും തുടരുന്നു.
ഉറുമീസും അമ്മയും തോട്ടത്തിൽ പണിക്കു പോകുന്നു. സൂസിയുടെ പിറകെ തൻ്റെ വേട്ടപ്പട്ടിയെ പായിക്കുന്നത് ശിവൻ്റെ വിനോദമാണ്. അന്നു, പക്ഷേ, പാഞ്ഞു വന്ന പട്ടിയിൽ നിന്നു രക്ഷിക്കാൻ ഉറുമീസ് സൂസിയെ എടുത്തുയർത്തുന്നു. പിന്നാലെ വന്ന ശിവൻ ഉറുമീസിനെ പൊതിരെ തല്ലുന്നു. പ്രതികരിക്കാൻ ഉറുമീസ് ഒരുങ്ങുന്നെങ്കിലും അമ്മയുടെ വിലക്കിനെത്തുടർന്ന് അവൻ പിൻവാങ്ങുന്നു.
തൊഴിലാളിയായ ജയന് (അശോകൻ) ശിവൻ്റെ ഭരണത്തിലും കൂലിക്കുറവിലും അതൃപ്തിയുണ്ട്. ശിവൻ തോട്ടത്തിൽ രഹസ്യമായി കഞ്ചാവ്കൃഷി നടത്തുന്ന കാര്യവും അയാൾക്കറിയാം. ഒരിക്കൽ, തോട്ടം സന്ദർശിക്കുന്ന സ്റ്റീഫനോട് കാര്യങ്ങൾ പറയാൻ ജയൻ ശ്രമിക്കുന്നെങ്കിലും ശിവൻ തന്ത്രപൂർവം സ്റ്റീഫനെ കൂട്ടിക്കൊണ്ടു പോകുന്നു. അന്നു രാത്രി ശിവൻ്റെ വേട്ടപ്പട്ടിയുടെ ആക്രമണത്തിൽ ജയൻ മരിക്കുന്നു.
മുയലുകളെ ഇഷ്ടമുള്ള ഉറുമീസിന് സുഭദ്ര രണ്ടു മുയൽക്കുഞ്ഞുങ്ങളെ നല്കുന്നു. മൂപ്പനെത്തിരക്കി എത്തുന്ന ശിവൻ മുയലുകളെ പട്ടിയെക്കൊണ്ട് പിടിപ്പിക്കുന്നു. പ്രകോപിതനായ ഉറുമീസ് പട്ടിയെ പാറയിൽ എറിഞ്ഞു കൊല്ലുന്നു. തുടർന്ന്, തന്നെത്തല്ലുന്ന ശിവനെ, ഉറുമീസ് അടിച്ചു നിലംപരിശാക്കുന്നു.
ശിവനയച്ച ഗുണ്ടകൾ ഉറുമീസിനെ കെട്ടിയിട്ട് തല്ലുന്നു. അതിനെത്തുടർന്ന് മൂപ്പനും തൊഴിലാളികളും പണിമുടക്കുന്നു. സ്റ്റീഫൻ എത്തി പ്രശ്നങ്ങൾ തീർപ്പാക്കുന്നു.
ഉറുമീസിൻ്റെ കായിക ശേഷിയാണ് തൊഴിലാളികളുടെ ബലം എന്നു മനസ്സിലാക്കുന്ന ശിവൻ അതില്ലാതാക്കാൻ ഉറുമീസിനെ തൻ്റെ സഹായിയാക്കുന്നു. ഒരിക്കൽ, മാധവൻ്റെ ചായക്കടയിലെ രഹസ്യ വാറ്റു കേന്ദ്രം പോലീസിനു കാണിച്ചു കൊടുക്കാൻ ഉറുമീസിനെ ശിവനയയ്ക്കുന്നു. തൊഴിലാളികളെ ഉറുമീസിനെതിരാക്കുകയാണ് അയാളുടെ ലക്ഷ്യം. മാധവനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. അതിനെത്തുടർന്ന് നാട്ടുകാർ ഉറുമീസിനെതിരാകുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
Video & Shooting
സംഗീത വിഭാഗം
Technical Crew
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
തരളിത രാവിൽ - M |
കൈതപ്രം | കീരവാണി | കെ ജെ യേശുദാസ് |
2 |
മേഘത്തേരിറങ്ങും സഞ്ചാരി |
കൈതപ്രം | കീരവാണി | കെ എസ് ചിത്ര, കോറസ് |
3 |
തരളിത രാവിൽ - F |
കൈതപ്രം | കീരവാണി | കെ എസ് ചിത്ര |
4 |
കണ്ണിൽ നിലാവ് |
കൈതപ്രം | കീരവാണി | മനോ |