മേഘത്തേരിറങ്ങും സഞ്ചാരി

മേഘത്തേരിറങ്ങും സഞ്ചാരീ 
മിന്നൽ‌പ്പൂച്ചിലമ്പും കൊണ്ടേ വാ
മാലാഖമാർ കാണും മുമ്പേ 
താരങ്ങൾ കൺ‌ചിമ്മി നിൽക്കെ
എന്നോമൽ മെയ് ചേർന്നുറങ്ങാന്‍ വരൂ 
മേഘത്തേരിറങ്ങും സഞ്ചാരീ 
മിന്നൽ‌പ്പൂച്ചിലമ്പും കൊണ്ടേ വാ

മെല്ലെ പെയ്തു മഞ്ഞിൻ വെള്ളിത്തൂവൽ
കിളികൾ പാടീ മന്ത്രമായ്
തിങ്കൾത്താലം തുള്ളിത്തൂവും പൂമഴയിൽ
താലിപ്പീലിത്താഴ് വാരങ്ങൾ സാന്ദ്രമായ്
ഉണരുമീ മലരിയില്‍ മധുരസം നിറയുമ്പോൾ
എന്നോമൽ മെയ് ചേര്‍ന്നുറങ്ങാൻ വരൂ 
മേഘത്തേരിറങ്ങും സഞ്ചാരീ 
മിന്നൽ‌പ്പൂച്ചിലമ്പും കൊണ്ടേ വാ

ഹോ രാവിൻ തൂമന്ദസ്മേരം 
കാരുണ്യം തൂകവേ
ഏതോ പൊന്നല്ലിത്തുമ്പിൽ 
നീഹാരം തോർന്നുപോയ്
സ്വർഗ്ഗത്തുമ്പീ നിന്നെ തേടി പൂങ്കുടങ്ങൾ
സ്വർ‌ണ്ണച്ചിപ്പിക്കുള്ളിൽ വിങ്ങി മർ‌മ്മരം
നുരയുമെൻ ലഹരിയിൽ 
മുഴുകുവാൻ പോരൂ നീ
എന്നോമൽ മെയ് ചേർ‌ന്നുറങ്ങാൻ വരൂ 

മേഘത്തേരിറങ്ങും സഞ്ചാരീ 
മിന്നൽ‌പ്പൂച്ചിലമ്പും കൊണ്ടേ വാ
മാലാഖമാർ കാണും മുമ്പേ 
താരങ്ങൾ കൺ‌ചിമ്മി നിൽക്കെ
എന്നോമൽ മെയ് ചേർന്നുറങ്ങാന്‍ വരൂ 
മേഘത്തേരിറങ്ങും സഞ്ചാരീ 
മിന്നൽ‌പ്പൂച്ചിലമ്പും കൊണ്ടേ വാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Meghtherirangum sanchari

Additional Info

Year: 
1992

അനുബന്ധവർത്തമാനം