ആനന്ദ് മധുസൂദനൻ
ഇരിങ്ങലക്കുട സ്വദേശി. 1988 മെയ് മാസം 30 ന് കെ മധുസൂദനന്റെയും വിജയത്തിന്റെയും മകനായി ജനനം. മൂന്നു വയസ്സു മുതൽ ചെണ്ട അഭ്യസിച്ചു തുടങ്ങി. കലാമണ്ഡലം ശിവദാസ് ആയിരുന്നു ചെണ്ടയിൽ അദ്ദേഹത്തിന്റെ ഗുരു. കോഴിക്കോട് പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പത്താം തരവും പത്തിരിപ്പാറ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്ലസ് ടൂവും പാസായി. പന്ത്രണ്ടാം വയസ്സിൽ സ്കൂളിലെ സുഹൃത്തുക്കൾക്കൊപ്പം ഗന്ധർവ്വാസ് എന്നൊരു ബാൻഡിനു അദ്ദേഹം രൂപം കൊടുത്തു. അതിലെ 'പൂവായ് നീ' എന്നു തുടങ്ങുന്ന ഗാനം ഇന്റര്‍നാഷണല്‍ മ്യൂസിക് ഇന്റഗ്രേഷന്‍ അവാര്‍ഡിലെ 'ബെസ്റ്റ് പോപ്പ് ഫോക്ക്' കാറ്റഗറിയിലെ അവസാന അഞ്ചു നോമിനേഷകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ കലോത്സവ വേദികളിൽ സജീവമായിരുന്ന അദ്ദേഹം ചെണ്ടയിൽ നിരവധി സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. സംസ്ഥാന കലോത്സവ വേദിയിലെ പ്രകടനം ശ്രദ്ധയാകർഷിക്കുകയും അതു വഴി വിദേശ രാജ്യങ്ങളിൽ പരിപാടികൾ നടത്തുവാൻ അദ്ദേഹത്തിന് അവസരം കൈവരികയും ചെയ്തു.
SAE കോളേജ് ചെന്നൈയിൽ നിന്നും സൗണ്ട് എന്‍ജിനീയറിങ്ങിൽ ഡിപ്ലോമ കരസ്ഥമാക്കിയ അദ്ദേഹം പിന്നീട് റെഡ് എഫ് എമ്മിൽ സൗണ്ട് എഞ്ചിനീയറായി ജോലി നോക്കി. ചെന്നെയിൽ നിന്നും തിരികെ വന്ന ശേഷം ഗന്ധർവ്വ എന്ന ബാൻഡ് വർഷം എന്നൊരു ആൽബം ചെയ്തിരുന്നു. അൽപം വ്യത്യസ്തമായ മാർക്കറ്റിങ് തന്ത്രം പയറ്റിയ ആ സംഘം, തൃശ്ശൂരും കോഴിക്കോടുമുള്‍പ്പെടെ പ്രധാന നഗരങ്ങളിലെ തെരുവുകളില്‍ ആ ഗാനങ്ങൾ പാടി അവതരിപ്പിച്ച് സി.ഡി.കള്‍ മുഴുവൻ വിറ്റു തീർക്കുകയായിരുന്നു. പിന്നീട് ഈ ബാൻഡ് വേർപിരിഞ്ഞ് ഇടയ്ക്കുള്ള സംഗീത കൂട്ടായ്മകളിലേക്ക് മാത്രം ഒതുങ്ങി. ആ സമയത്താണ് രഞ്ജിത് ശങ്കർ മെയ് ഫ്ലവർ എന്ന ചിത്രം നിർമ്മിക്കാൻ തീരുമാനിക്കുന്നതും ആനന്ദിന് അതിന്റെ സംഗീതം നൽകാൻ അവസരം ലഭിക്കുന്നതും. പ്രോജക്ട് ഇടയ്ക്കു വച്ച് നിന്നു പോയെങ്കിലും രഞ്ജിത്തിന്റെ തന്നെ മോളി ആന്റി റോക്ക്സ് എന്ന ചിത്രത്തിലൂടെ 2012 ൽ ആനന്ദ് സ്വതന്ത്ര സംഗീത സംവിധായകനായി സിനിമയിൽ അരങ്ങേറി. ഏകദേശം അതേ സമയത്ത് തന്നെയാണ് ആനന്ദും സുഹൃത്തുക്കളും ചേർന്ന് കാർണിവൽ എന്നൊരു വോക്കൽ ഗ്രൂപ്പ് രൂപവത്കരിക്കുന്നത്. പിന്നീടത് ഒരു ബാൻഡായി മാറി. പിന്നീട് വീപ്പിങ് ബോയ്, മത്തായി കുഴപ്പക്കാരനല്ല, ദേശീയ പുരസ്കാരം നേടിയ മലേറ്റം എന്നീ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. പാ.വ, വർണ്ണ വസന്തങ്ങൾ, പ്രേതം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പുറത്ത് വരാനിരിക്കുന്ന ചിത്രങ്ങൾ. സംഗീതം നൽകിയ മിക്ക ചിത്രങ്ങൾക്കും പശ്ചാത്തല സംഗീതമൊരുക്കിയ ആനന്ദ്, ചില ചിത്രങ്ങൾക്കായി ഗാനങ്ങൾ എഴുതുകയും ചില ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്.
കഥ
ചിത്രം | സംവിധാനം | വര്‍ഷം |
---|---|---|
കൃഷ്ണൻകുട്ടി പണിതുടങ്ങി | സൂരജ് ടോം | 2021 |
വിശേഷം | സൂരജ് ടോം | 2024 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
വിശേഷം | സൂരജ് ടോം | 2024 |
കൃഷ്ണൻകുട്ടി പണിതുടങ്ങി | സൂരജ് ടോം | 2021 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
വിശേഷം | സൂരജ് ടോം | 2024 |
കൃഷ്ണൻകുട്ടി പണിതുടങ്ങി | സൂരജ് ടോം | 2021 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|---|---|---|---|---|
തേനീച്ച പെണ്ണാളും | മലേറ്റം | തോമസ് ദേവസ്യ | ആനന്ദ് മധുസൂദനൻ | 2015 | |
കാട്ടിൽ - വർണ്ണവസന്തങ്ങൾ തീം | വർണ്ണ വസന്തങ്ങൾ | ആനന്ദ് മധുസൂദനൻ | ആനന്ദ് മധുസൂദനൻ | 2016 | |
ലോങ്ങ് ലോങ്ങ് ലോങ്ങ് എഗോ | കൃഷ്ണൻകുട്ടി പണിതുടങ്ങി | ആനന്ദ് മധുസൂദനൻ | ആനന്ദ് മധുസൂദനൻ | 2021 | |
അയ്യർ കണ്ട ദുബായ് | അയ്യർ ഇൻ അറേബ്യ | മനു മൻജിത്ത് | ആനന്ദ് മധുസൂദനൻ | 2024 |
റീ-റെക്കോഡിങ്
റീ-റെക്കോഡിങ്
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
കമല | രഞ്ജിത്ത് ശങ്കർ | 2019 |
ഗാനരചന
ആനന്ദ് മധുസൂദനൻ എഴുതിയ ഗാനങ്ങൾ
സംഗീതം
പാട്ടുകളുടെ ശബ്ദലേഖനം
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
വിശേഷം | സൂരജ് ടോം | 2024 |
ആപ് കൈസേ ഹോ | വിനയ് ജോസ് | 2023 |
നല്ല സമയം | ഒമർ ലുലു | 2022 |
ഒരൊന്നൊന്നര പ്രണയകഥ | ഷിബു ബാലൻ | 2019 |
കമല | രഞ്ജിത്ത് ശങ്കർ | 2019 |
ജെമിനി | പി കെ ബാബുരാജ് | 2017 |
പാ.വ | സൂരജ് ടോം | 2016 |
വർണ്ണ വസന്തങ്ങൾ | പത്മകൃഷ്ണൻ കെ തൃക്കാരിയൂർ | 2016 |
മലേറ്റം | തോമസ് ദേവസ്യ | 2015 |
വീപ്പിങ്ങ് ബോയ് | ഫെലിക്സ് ജോസഫ് | 2013 |
മോളി ആന്റി റോക്സ് | രഞ്ജിത്ത് ശങ്കർ | 2012 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
കൃഷ്ണൻകുട്ടി പണിതുടങ്ങി | സൂരജ് ടോം | 2021 |
Music Programmer
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
കമല | രഞ്ജിത്ത് ശങ്കർ | 2019 |
പാ.വ | സൂരജ് ടോം | 2016 |
വാദ്യോപകരണം
ഉപകരണ സംഗീതം - ഗാനങ്ങളിൽ
വാദ്യോപകരണം | ഗാനം | ചിത്രം/ആൽബം | വർഷം |
---|---|---|---|
വിസിലിംഗ് |
ഉപകരണ സംഗീതം - സിനിമകളിൽ
വാദ്യോപകരണം | സിനിമ | വർഷം |
---|---|---|
വിസിലിംഗ് | ഒരൊന്നൊന്നര പ്രണയകഥ | 2019 |
ബാക്കിംഗ് വോക്കൽ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ഒരൊന്നൊന്നര പ്രണയകഥ | ഷിബു ബാലൻ | 2019 |