പൊടിമീശ

പൊടിമീശ മുളക്കണ കാലം..
ഇടനെഞ്ചില് ബാൻഡടി മേളം...
പൊടിമീശ മുളക്കണ കാലം..
ഇടനെഞ്ചില് ബാൻഡടി മേളം...
പെരുന്നാളിന് പള്ളിയിലെത്തിയതെന്തു കൊതിച്ചാണ്...
അന്നാവഴി വരവിന് കാരണമവളുടെ കരിനീലക്കണ്ണ്...
അവളൊരു കൃസ്ത്യാനിപ്പെണ്ണ്...

പൊടിമീശ മുളക്കണ കാലം..
ഇടനെഞ്ചില് ബാൻഡടി മേളം...

അറിയാതേ... ഓ...
കഥ നാട്ടിലാരുമേ അറിയാതേ...
കാറ്റു പോലുമറിയാതേ...
അവൾ പോലുമറിയാതേ...
മണിമാളികയോടിക്കേറിയതെന്തു കൊതിച്ചാണ്...
അവളെ കാണണമൊരു കുറി-
കാണണമെന്നൊരു തോന്നലു കൊണ്ടാണ്...
അവളാരുടെ പെണ്ണാണ്...

പൊടിമീശ മുളക്കണ കാലം..
ഇടനെഞ്ചില് ബാൻഡടി മേളം...

പറയാതേ.... ഓ...
ഒരു വാക്ക് പോലുമേ പറയാതേ...
അകലങ്ങൾ മായാതേ...
ഇഷ്ടങ്ങൾ പകരാതേ...
അവളെങ്ങോ മാഞ്ഞതിലിങ്ങനെ വേദനയെന്താണ്...
ആ പുണ്യമനസ്സിലൊളിച്ചു കിടന്നത് ആരുടെ പേരാണ്...
അതിനുത്തരമെന്താണ്...

പൊടിമീശ മുളക്കണ കാലം..
ഇടനെഞ്ചില് ബാൻഡടി മേളം...
പെരുന്നാളിന് പള്ളിയിലെത്തിയതെന്തു കൊതിച്ചാണ്...
അന്നാവഴി വരവിന് കാരണമവളുടെ കരിനീലക്കണ്ണ്...
അവളൊരു കൃസ്ത്യാനിപ്പെണ്ണ്...

പൊടിമീശ മുളക്കണ കാലം..
ഇടനെഞ്ചില് ബാൻഡടി മേളം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Podi Meesha

Additional Info

Year: 
2016

അനുബന്ധവർത്തമാനം