ഇന്ന് ഞാൻ പോകും

ഇന്ന് ഞാൻ പോകും...
പ്രിങ്കരമാകുമീ മൺമതിൽക്കെട്ടിൻ 
മറുപുറം കാണുവാൻ...
പാടേ മുഷിഞ്ഞ ജരാനരാ വസ്ത്രങ്ങൾ
ഊരിയെറിഞ്ഞ് പുതുജന്മ മോടിയിൽ...
ഇന്ന് ഞാൻ പോകും...
പ്രിങ്കരമാകുമീ മൺമതിൽക്കെട്ടിൻ 
മറുപുറം കാണുവാൻ...
പാടേ മുഷിഞ്ഞ ജരാനരാ വസ്ത്രങ്ങൾ
ഊരിയെറിഞ്ഞ് പുതുജന്മ മോടിയിൽ...

ഓ...ഓ...
അപ്പുറത്തേതോ കളിക്കളത്തിൽ 
നോക്കി നിൽപ്പൂ...
പ്രിയർ കാത്തു കാത്തു കൊണ്ടക്ഷമം...
കണ്ണുനീർ തൂവി തടയാതിരിക്കണേ
സമ്മതം തന്നെന്നെ പോകാനയയ്‌ക്കണേ...

ഓ...ഓ...
മേഘമേലാപ്പുകൾക്കുള്ളിൽ വിശുദ്ധി തൻ 
ദേവാംഗണങ്ങളിൽ വാഴുന്ന കന്യകേ...
നിന്നെ തിരഞ്ഞിട്ട് കാണാത്ത ഭൂമി ഞാൻ 
പിന്നിലുപേക്ഷിച്ചു പോരുന്നു ചേരുവാൻ...
കണ്ണുനീർ തൂവി തടയാതിരിക്കണേ
സമ്മതം തന്നെന്നെ പോകാനയയ്‌ക്കണേ...

ഓ...ഓ...
ഞാനെന്റെ ഹൃസ്പന്ദ താളങ്ങൾ തൻ 
വാതിലെല്ലാമടച്ച് നിഗൂഢമാം പാതയിൽ...
ജീവന്റെ ശ്വാസപടവുകളോരോന്നും...
ചാടിക്കുതിച്ചു കിതച്ചിറങ്ങീടവേ...
കണ്ണുനീർ തൂവി തടയാതിരിക്കണേ
സമ്മതം തന്നെന്നെ പോകാനയയ്‌ക്കണേ...
ഉം....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Innu Njan Pokum