പാവയ്‌ക്ക് ഭൂമിയിലെന്നും
പാവയ്‌ക്ക് ഭൂമിയിലെന്നും ബാല്യം...
പാപ്പാനും വർക്കിക്കും രണ്ടാം ബാല്യം...
പള്ളിമണികളെ കുടകളെ നിങ്ങൾക്കറിയാമോ...
ഭൂതകാലം നിങ്ങൾക്കറിയാമോ...
ആ.... പാവയ്‌ക്ക് ഭൂമിയിലെന്നും ബാല്യം...
പാപ്പാനും വർക്കിക്കും രണ്ടാം ബാല്യം...
പള്ളിമണികളെ കുടകളെ നിങ്ങൾക്കറിയാമോ...
ഭൂതകാലം നിങ്ങൾക്കറിയാമോ...
നിക്കറിട്ടോടി നടന്ന കാലം...
നിക്കറിട്ടോടി നടന്ന കാലം...
ഒപ്പത്തിനൊപ്പം വളർന്ന കാലം...
ശീലക്കുടയുടെ കാലും പിടിയും പോൽ
തമ്മിലിണങ്ങിക്കഴിഞ്ഞ കാലം...
അങ്ങനെ പോയൊരു കാലത്തവരൊരാ
കിങ്ങിണി പാവയെ കണ്ടുമുട്ടി...
ഒരു സുന്ദരിപ്പാവയെ കണ്ടുമുട്ടി...
ആ.... പാവയ്‌ക്ക് ഭൂമിയിലെന്നും ബാല്യം...
പാപ്പാനും വർക്കിക്കും രണ്ടാം ബാല്യം...
പള്ളിമണികളെ കുടകളെ നിങ്ങൾക്കറിയാമോ...
ഭൂതകാലം നിങ്ങൾക്കറിയാമോ...
ആ... കൊച്ചു മുറി ബീഡി കത്തും കാലം...
കൊച്ചു മുറി ബീഡി കത്തും കാലം...
കുറ്റിപ്പൊടിമീശ വച്ച കാലം...
ചക്കയും ഈച്ചയും പോലെ
രണ്ടാത്മാവും ഒട്ടിപ്പിടിച്ചു നടന്ന കാലം...
അങ്ങനെ പോയൊരു കാലത്തവരൊരാ
മാലാഖപ്പാവയെ കണ്ണു വച്ചൂ...
അവർ രണ്ടാളും പാവയ്‌ക്ക് പൂതി വച്ചൂ...
പാവയ്‌ക്ക് ഭൂമിയിലെന്നും ബാല്യം...
പാപ്പാനും വർക്കിക്കും രണ്ടാം ബാല്യം...
പള്ളിമണികളെ... വെള്ളിക്കുടകളെ...
നിങ്ങൾക്കറിയാമോ... ഭൂതകാലം....
നിങ്ങൾക്കറിയാമോ...