ഒരുത്തിക്ക് പിന്നിൽ

ഒരുത്തിക്ക് പിന്നിൽ പണ്ട്, നടന്നിട്ട് തേഞ്ഞു പോയ
ചെരുപ്പിരുന്നുറങ്ങുന്ന വഴി ബാക്കി...
ഇടയ്ക്കു നാം മതിൽ ചാടി, പടം കണ്ടു മടങ്ങുമ്പോൾ
പൊടിച്ചായ കുടിച്ചോരു കട ബാക്കീ...
അതിൻ കടം ബാക്കീ...

ഉറങ്ങാതെ കഴിച്ചതും ഉണർന്നപ്പോൾ കൊതിച്ചതും
കളിച്ചതും ചിരിച്ചതും ഒരു പോലേ...
നിറം പോയൊരുടുപ്പിപ്പോൾ അയക്കോലിലാടിയാടി
അതു കൊണ്ട വെയിൽക്കാലം മറക്കാനോ...
ഇഴ പോയ ഗിറ്റാറേതോ മഴക്കലമോർത്തിരിപ്പൂ...
ചിതലുകളൊഴിച്ചിട്ട വരി മാത്രം...
ഇഴ പോയ ഗിറ്റാറേതോ മഴക്കലമോർത്തിരിപ്പൂ...
ചിതലുകളൊഴിച്ചിട്ട വരി മാത്രം...

ഒരുത്തിക്ക് പിന്നിൽ പണ്ട്, നടന്നിട്ട് തേഞ്ഞു പോയ
ചെരുപ്പിരുന്നുറങ്ങുന്ന വഴി ബാക്കി...

പല നാളുകഴിഞ്ഞിവിടെ, പല കലമിഴഞ്ഞിതിലെ..
തിരക്കിലും മടുപ്പിലും ചിലതു ബാക്കീ...
ഓർമ്മകൾ ഓർമ്മകളെ, വരു ഡീസലടിച്ചു തരൂ...
ഇനി പോകുമീ വഴികളിലും കൂടെയിരുന്നു തരൂ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
ORUTHIKKU PINNIL