പള്ളിക്കൂട നാളുതൊട്ടേ (നീയും ഞാനും )

ഞാനും നീയും മണ്ണും വിണ്ണും
കാറ്റും കടലും കാറും മഴയും
മനസ്സും മനസ്സും നമ്മൾ രണ്ടുപേരും
ഞാനും നീയും ഞാനും നീയും....

തൂ.....താരാരെ......താരാരെ.... തൂ
താരാരെ........ തൂ....
തൂ...... താരാരെ..... താരാരെ....തൂ
താരാരെ..... തൂ....

പള്ളിക്കൂട നാളു തൊട്ടേ നോട്ടം വെച്ചതാ ആ.......ആ........(പള്ളിക്കൂട)
അവളെ ആരും കാണാതെന്റെ
ഉള്ളിൽ കാത്തു വെച്ചതാ..
ഒന്നു കാണാൻ ഒന്നു കാണാൻ
ഒന്നു കാണാനൊന്നു മിണ്ടാൻ
കൊതിച്ചു നിന്നതാ....
അവളകന്നു പോയ് നാൾ മുതൽക്ക്..
കണ്ണീർ വിട്ടതാ ഞാൻ കണ്ണീർ വിട്ടതാ..

ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ അതിലൊത്തിരി യിത്തിരി മോഹങ്ങൾ(ഒത്തിരി)
ഒത്തൊരുമിച്ചവളുണ്ടെങ്കിലിനി പോകാം
പലപല ദൂരങ്ങൾ പോകാം..
പലപല ദൂരങ്ങൾ.....

പള്ളിക്കൂട നാളു തൊട്ടേ നോട്ടം വെച്ചതാ...

അമ്പിളി അവൾ മാനത്ത്...
നിക്കണ് ഞാനീ മുറ്റത്ത്...
ഞങ്ങടെ സ്വന്തം കഥയോർത്ത്..
നടുറങ്ങണ നേരത്ത്....
നാടുറങ്ങണ നേരത്ത്....

തൂ.... താരാരെ... താരാരെ.. തൂ
താരാരെ...... തൂ....
തൂ.... താരാരെ.... താരാരെ...തൂ
താരാരെ.... തൂ....(ഞാനും നീയും )

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pallikkooda naalu thotte (neeyum njanum )