ദൂരത്തൊരു പൊന്മല
ഹേ ഹേ ഹേയ്....
ദൂരത്തൊരു പൊന്മല മേലേ, മാരിക്കുയിൽ പാടണ കേട്ടേ...
കാണാത്തൊരു പൂമരമുണ്ടേ പോര്...
മാനത്തത്തൊരു മാരിവിൽ പോലെ, ചേലൊത്തൊരു പൂക്കളതുണ്ടേ...
വേഗത്തില് കണ്ടു രസിക്കാൻ പോര്...
വഴി നിറയേ കിളികൾ കളി പറയുന്നേ...
തിരികെ വരാൻ പടിയും ഇനി കൂട്ടാണെ...
തെയ് തെയ് തോം...
ദൂരത്തൊരു പൊന്മല മേലേ, മാരിക്കുയിൽ പാടണ കേട്ടേ...
കാണാത്തൊരു പൂമരമുണ്ടേ പോര്...
ഒ..ഒ..ഓ....
ഏലെലാ... ഏലെലാ... ഏലേലേലേലാ...
ഏലെലാ... ഏലെലാ... ഏലേലേലേലാ...
കുറിയൊരു മുക്കുറ്റി പൂവിരിഞ്ഞൊരു മേട്...
അപ്പൂപ്പൻ താടി വച്ചൊരു കാറ്റു നമ്മുടെ കൂട്ട്...
ഓടല്ലേ ചാടല്ലേ കാലു പിണയല്ലേ...
പൂക്കളെ ഒന്നിനേം നോവിക്കല്ലേ...
പൂമ്പാറ്റകുഞ്ഞുങ്ങൾ പാറി നടക്കണ
കാഴ്ചയൊന്നും മാറി മറയാതേ...
മെല്ലെ...മെല്ലെ...പോര്...
ആഴത്തിൽ നീന്താതെ.... ആരും കാണാതെ....
ദൂരത്തൊരു പൊന്മല മേലേ, മാരിക്കുയിൽ പാടണ കേട്ടേ...
കാണാത്തൊരു പൂമരമുണ്ടേ പോര്...
മാനത്തത്തൊരു മാരിവിൽ പോലെ, ചേലൊത്തൊരു പൂക്കളതുണ്ടേ...
വേഗത്തില് കണ്ടു രസിക്കാൻ പോര്...