ഡാഡി കൂൾ
തന്റെ പോലീസുദ്യോഗത്തിൽ ശ്രദ്ധിക്കാതെ മകനുമായി സമയം ചെലവഴിച്ചിരുന്ന സൈമൺ ഒരു പ്രത്യേക സാഹചര്യത്തിൽ കർമ്മനിരതനായ പോലീസുകാരനാകുന്നു.
Actors & Characters
Actors | Character |
---|---|
ആന്റണി സൈമൺ | |
റോയ് അലക്സ് | |
ആദി | |
ശ്രീകാന്ത് | |
ഈശ്വർ | |
Main Crew
കഥ സംഗ്രഹം
ഒരു ക്രിക്കറ്റ് പ്രേമിയായ ആദി എന്ന എട്ടു വയസുകാരന് അവന്റെ അച്ഛൻ ആന്റണി സൈമൺ ഒരു കൂട്ടുകാരനെപ്പോലെയായിരുന്നു.ആന്റണി സൈമൺ ക്രൈംബ്രാഞ്ച് പോലീസ് ഓഫീസർ ആയിരുന്നെങ്കിലും മകൻ ആദിയുമായി സമയം ചെലവഴിക്കാനാണ് അയാൾ ഇഷ്ടപ്പെട്ടിരുന്നത്. പോലീസ് ഉദ്യോഗസ്ഥനായതിനാൽ അദ്ദേഹത്തിന്റെ ശാന്തമായ മനോഭാവം സഹപ്രവർത്തകർക്കും മേലുദ്യോഗസ്ഥർക്കും അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല.
ഒരിക്കൽ അച്ഛനും മകനും ഷോപ്പിംഗിനിറങ്ങിയപ്പോൾ, മകൻ ആദി തോക്ക് കൈവശം വച്ച ഒരാളെ കാണുകയുംനിലവിളിച്ച് അച്ഛനെ വരുത്തുകയും ചെയ്യുന്നു.സൈമൺ അയാൾക്ക് നേരെ വെടിയുതിർത്തുവെങ്കിലും മറ്റൊരു വ്യക്തിയാണ് വെടിയേറ്റ് മരിച്ചത്.അതോടെ സൈമൺ ഡ്യൂട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെടുന്നു. ഈ സംഭവത്തിന് ശേഷം മകൻ ആദിയെ കാണാതാവുകയും പോലീസുകാർ തിരച്ചിൽ നടത്തുകയും ചെയ്യുന്നു. തങ്ങളുടെ സംഘത്തിലെ ഒരാളെ കൊലപ്പെടുത്തിയതിന് സൈമണിനോട് പ്രതികാരം ചെയ്യാനാണ് അവർ ആദിയെ തട്ടിക്കൊണ്ടുപോയത്.
ചമയം
സംഗീത വിഭാഗം
നൃത്തം
Technical Crew
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഡാഡി മൈ ഡാഡി |
സന്തോഷ് വർമ്മ | ബിജിബാൽ | ശ്വേത മോഹൻ, കോറസ് |
2 |
കഥയൊരാവർത്തനമാണെങ്കിലുമാകാശമേ |
അനിൽ പനച്ചൂരാൻ | ബിജിബാൽ | ഹരിഹരൻ |
3 |
സാംബ സൽസ സാംബ സൽസ |
സന്തോഷ് വർമ്മ | ബിജിബാൽ | ജാസി ഗിഫ്റ്റ്, അനുരാധ ശ്രീറാം |
4 |
ഡാഡി കൂൾ |
ആർ വേണുഗോപാൽ | ബിജിബാൽ | ഗായത്രി സുരേഷ് |