അരുൺ സാഗര

Arun Sagara

തിരുവനന്തപുരം സ്വദേശിയായ അരുൺ സാാഗര നാടകവേദികളിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. നാടക അഭിനേതാവായും കഥാകൃത്തായും അദ്ദേഹം കുറേകാലം നാടകങ്ങളിൽ പ്രവർത്തിച്ചു. അരുൺ സാഗര മിമിക്രി വേദികളിലും സജീവമായിരുന്നു. നാടക,മികിരി വേദികളിലൂടെ കിട്ടിയ പ്രശസ്തിയാണ് അദ്ദേഹത്തെ സിനിമയിലെത്തിച്ചത്.

2009 -ലാണ് അരുൺ സാഗര ആദ്യമായി സിനിമയിലഭിനയിക്കുന്നത്. മമ്മൂട്ടി നായകനായ ഡാഡി കൂൾ എന്ന സിനിമയിലാണ് അദ്ദേഹം ആദ്യമായി അഭിനയിച്ചത്. അതിനുശേഷം 2016 -ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പിന്നെയും എന്ന സിനിമയിൽ അഭിനയിച്ചു.. 2017 -ൽ അരുൺ മണ്ണാങ്കട്ടയും കരിയിലയും എന്ന സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്യുകയും അതിൽ ഒരു വേഷം അഭിനയിക്കുകയും ചെയ്തു. തുടർന്ന് വിർജിൻ എന്ന സിനിമ കഥ, തിരക്കഥ രചിച്ച് സംവിധാനം ചെയ്തു. 2021 -ൽ ആന്റി ക്രൈസ്റ്റ് എന്നൊരു ചിത്രവും  അരുൺ സംവിധാനം ചെയ്തു.