ഡാനിയൽ ബാലാജി

Daniel Balaji
Date of Birth: 
ചൊവ്വ, 8 April, 1975
Date of Death: 
Friday, 29 March, 2024

 

തമിഴ്, കന്നഡ സിനിമാതാരമായിരുന്ന മുരളിയുടെ മകനായി 1975 ഏപ്രിൽ 8 ആം തിയതി ചെന്നൈയിലാണ് ഡാനിയേൽ ബാലാജി ജനിച്ചത്. കന്നഡ ചലച്ചിത്ര സംവിധായകൻ സിദ്ദലിംഗ ഇദ്ദേഹത്തിന്റെ അമ്മാവനാണ്. ചിത്തി എന്ന തമിഴ് സീരിയലിലൂടെ 2000 ത്തിലാണ് ബാലാജി അഭിനയരംഗത്തെത്തുന്നത്. തുടർന്ന് അലൈകൾ എന്ന സീരിയലിലും അഭിനയിച്ചു.

ഡാനിയേൽ ബാലാജി ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത് 2002 ലാണ്. മെയ് മാതത്തിൽ എന്ന തമിഴ് സിനിമയിലായിരുന്നു അദ്യമായി ഇദ്ദേഹം അഭിനയിച്ചത്. തുടർന്ന് കാതൽ കൊണ്ടേൻ, കാക്ക കാക്ക, എന്നൈ അറിന്താൽ, ഭൈരവ എന്നിങ്ങനെ നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. 

2004 ൽ മമ്മൂട്ടി - രഞ്ജിത്ത് സിനിമയായ ബ്ലാക്ക് ആണ് ഡാനിയേൽ ബാലാജി അഭിനയിച്ച ആദ്യ മലയാള ചിത്രം. തുടർന്ന് ഫോട്ടോഗ്രാഫർ, ക്രൈസ്റ്റോറി, ഡാഡി കൂൾ, ഭഗവാൻ, ഇരവ് എന്നിങ്ങനെ പത്തോളം മലയാള സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. 

കൂടാതെ നിരവധി തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുള്ള ഇദ്ദേഹം ഇന്ന് 2024 മാർച്ച് 29 ആം തിയതി തന്റെ 49 ആം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.