എസ് പി ശൈലജ

S P Sailaja
Date of Birth: 
ചൊവ്വ, 9 October, 1962
സംഗീതം നല്കിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 24

ആന്ധ്രപ്രദേശിലെ നെല്ലൂര്രിലെ കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് നാടകനാടനായ ഒരു ഹരികഥാ കലാകാരൻ സംബമൂർത്തിയുടെയും  ശകുന്തളാമ്മയുടെയും മകളായി എസ് പി ശൈലജ 1962 ഒക്ടോബർ 9 ആം തിയതിയാണ് ജനിച്ചത്. 

1978 ല്‍ 'ശിവരഞ്ജിനി' എന്ന തെലുങ്ക്‌ ചിത്രത്തില്‍ പാടി പിന്നണി ഗാന ജീവിതം ആരംഭിച്ച ശ്രീമതി ശൈലജ കന്നഡ, തമിഴ്, ഹിന്ദി, മലയാളം തുടങ്ങി അനേകം ഭാഷകളിലായി അയ്യായിരത്തില്‍ അധികം ഗാനങ്ങള്‍ ആലപിച്ചു കഴിഞ്ഞ ഇവർ പ്രശസ്ത ഗായകന്‍ ശ്രീ എസ്‌ പി ബാലസുബ്രമണ്യത്തിന്‍റെ ഇളയ സഹോദരിയാണ്.

ചലച്ചിത്ര ഗായിക, ഡബ്ബിംഗ്  ആര്‍ട്ടിസ്റ്റ്, നടി, നര്‍ത്തകി എന്നീ നിലകളിലും കഴിവ്  തെളിയിച്ചിട്ടുള്ള ഇവരുടെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നാണ് 1984 ൽ കമല്‍ ഹാസനോടൊപ്പം അഭിനയിച്ച 'സാഗര സംഗമം' എന്ന ചിത്രം.