എങ്ങനെ എങ്ങനെ ഞാൻ തുടങ്ങും

എങ്ങനെ എങ്ങനെ ഞാൻ തുടങ്ങും
എന്റെ പ്രിയനുള്ള പ്രേമഗാനം
എങ്ങനെ എങ്ങനെ ഞാൻ ഒതുക്കും
എന്നിൽ തുളുമ്പുന്നൊരീ രഹസ്യം

പാടുന്നു പാടുന്നു നിൻ മുന്നിൽ നിന്നു ഞാൻ
ആത്മാവിൽ ആഴങ്ങൾ സൂക്ഷിച്ച ഗാനം
മോഹങ്ങൾ വാചാലമാക്കുകയായീ
അനുരാഗസായൂജ്യം നീയിന്നു തൊടും
നേരം നേരം

എൻ മനസ്സിൽ ആയിരം ഗിത്താറിൻ
കമ്പികളൊന്നായ് തുടിച്ചു നില്പൂ
എങ്ങനെയെങ്ങനെ ഞാൻ തുടരും
എന്റെ പ്രിയനുള്ള പ്രേമഗാനം

ഒന്നല്ല നൂറല്ല നാളുകൾ കാത്തു ഞാൻ
നിൻ പദനിസ്വനം ചാരത്തു കേൾക്കാൻ
മോഹങ്ങൾ സ്വരമാല ചാർത്തുകയായീ
എൻ രാഗതന്തുവിൽ നിൻ മിഴി തൊടും
നേരം നേരം

എൻ താരുണ്യവും എൻ ലാവണ്യവും
എല്ലാം നിനക്കായ് ഞാൻ കാത്തു വെയ്പൂ
എങ്ങനെയെങ്ങനെ ഞാൻ തുടരും
എന്റെ പ്രിയനുള്ള പ്രേമഗാനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Engane engane Njan thudangum