ഞാൻ പെൺകൊടിമാരുടെ പ്രിയമദനൻ

ഞാൻ പെൺകൊടിമാരുടെ പ്രിയമദനൻ
ഞാൻ പ്രേമത്തിൻ മുടിചൂടാമന്നൻ
ഒരു കാതൽ മന്നൻ
എനിക്ക് വേണ്ടതു ലഹരി
ശൃംഗാര ലഹരീ
ഞാൻ പെൺകൊടിമാരുടെ പ്രിയമദനൻ
ഞാൻ പ്രേമത്തിൻ മുടിചൂടാമന്നൻ
ഒരു കാതൽ മന്നൻ

എൻ കടക്കണ്ണേറിൽ ഉന്മാദം
കൊള്ളാത്ത സുന്ദരിമാരുണ്ടോ
എൻ കരസ്പർശത്തിൽ
കോരിത്തരിക്കാത്ത കാമിനിമാരുണ്ടോ
എൻ സ്വരമാധുരിയിൽ
വീണു മയങ്ങാത്ത
തരുണീ മണികളുണ്ടോ
ഇവിടെ ഉർവശി രംഭമാരുണ്ടോ
ഞാൻ പെൺകൊടിമാരുടെ പ്രിയമദനൻ
ഞാൻ പ്രേമത്തിൻ മുടിചൂടാമന്നൻ
ഒരു കാതൽ മന്നൻ

നിൻ മൃദുഹാസത്തിൽ കാവ്യം
രചിക്കാത്ത കാമുകന്മാരുണ്ടോ
നിൻ പദചലനത്തിൽ മോഹം
മുളയ്ക്കാത്ത മന്മഥന്മാരുണ്ടോ
ഈ രതിദേവതയിൽ കാമമുണരാത്ത
മാമുനിമാരുണ്ടോ
ഇവിടെ ഇന്ദ്രനും ഈശനുമുണ്ടോ

ഞാൻ പെൺകൊടിമാരുടെ പ്രിയമദനൻ
ഞാൻ പ്രേമത്തിൻ മുടിചൂടാമന്നൻ
ഒരു കാതൽ മന്നൻ
എനിക്ക് വേണ്ടതു ലഹരി
ശൃംഗാര ലഹരീ
ഞാൻ പെൺകൊടിമാരുടെ പ്രിയമദനൻ
ഞാൻ പ്രേമത്തിൻ മുടിചൂടാമന്നൻ
ഒരു കാതൽ മന്നൻ
ഒരു കാതൽ മന്നൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njan penkodimaarude

Additional Info

Year: 
1981

അനുബന്ധവർത്തമാനം