ഇവനൊരു സന്യാസി കപട സന്യാസി

ഇവനൊരു സന്യാസി കപടസന്യാസി
കാഷായ വേഷമോ രുദ്രാക്ഷ മാലയോ
എള്ളോളമില്ലാത്ത സന്യാസി
പൂച്ച സന്യാസി ഹേയ്...

ഇവനൊരു സന്യാസി കപടസന്യാസി
കാഷായ വേഷമോ രുദ്രാക്ഷ മാലയോ
എള്ളോളമില്ലാത്ത സന്യാസി
പൂച്ച പൂച്ച പൂച്ച പൂച്ച സന്യാസി

ഞൊടിയിടെ നിറം മാറ്റുന്ന
മായവിയാണീ കാമുകൻ
മുൻകാമുകൻ മുൻകാമുകൻ മുൻകാമുകൻ
കുരുന്നു പെൺകളിൽ മയക്കമേറ്റലും
ഒഴിഞ്ഞു മാറലും ഇവന്റെ ലീലകൾ
(ഇവനൊരു...)

സട കുടഞ്ഞു വാണിരുന്ന സിംഹം
ഇന്നു കൊമ്പൊടിഞ്ഞ മുട്ടനാടു പോലെ
എന്നുമീ ഭാമിനിതൻ തണലിൽ
ധ്യാനിക്കാമെന്നാശിക്കേണ്ട സന്യാസി
നിന്റെ പൊയ്‌മുഖങ്ങളിന്നു ഞങ്ങൾ തകർക്കും
ഈ കപടനാട്യമിന്നു ഞങ്ങൾ പൊളിക്കും
പൂച്ച പൂച്ച പൂച്ച പൂച്ച സന്യാസി
(ഇവനൊരു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ivanoru sanyasi