നീലാരണ്യം മലരുകള്‍ ചൂടി
Music:
Lyricist:
Singer:
Film/album:
ഓരോ വാക്കിലും ഓരോ നോക്കിലും
വിരിയും ഭാവമേ..
നീലാരണ്യം മലരുകള്‍ ചൂടി
നീയും ഞാനും കുളിരുകള്‍ ചൂടി
അണയുന്നൂ അലിയുന്നൂ
ഒരു മെയ്യായ് ഉറയുന്നൂ
സഖി നിന്‍ ഹൃദയം പകരും
താളവുമായ് ഞാന്‍ പാടുന്നു
കവിളില്‍ ചുംബന വര്‍ണ്ണങ്ങള്‍
മറച്ചു നില്‍ക്കും മുകുളങ്ങള്‍
ഈ മുകുളങ്ങള്‍ മുകര്‍ന്നു നിന്നെ
പുണര്‍ന്നുറങ്ങാന്‍ കൊതിയായി
(നീലാരണ്യം...)
തുഹിനം തുന്നിയ നീരാളം
പുതച്ചു നില്‍ക്കും താഴ്‌വാരം
ഈ താഴ്‌വരയില്‍ പ്രിയനോടൊപ്പം
ഒളിച്ചിരിക്കാന്‍ കൊതിയായി
(നീലാരണ്യം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Neelaaranyam malarukal choodi
Additional Info
Year:
1981
ഗാനശാഖ: