നാരികൾ കലിയുഗ നാരികൾ
നാരികൾ കലിയുഗ നാരികൾ
നാരികൾ കലിയുഗ നാരികൾ
ഭൂവിലെ വിപത്തിൻ വേരുകൾ
അടുത്താൽ നൂലാമാലകൾ
അകന്നാൽ വയ്യാവേലികൾ
നാരികൾ കലിയുഗ നാരികൾ
തുടികൊട്ടും പ്രായത്തിൽ
ഒരു പാവമവരുടെ മദനപ്പൂവമ്പേറ്റു
വലഞ്ഞു പോയി
ആകാശ ഗോപുരം തീർക്കുമ്പോൾ ദുർവിധി
ആ പ്രേമഗായകരെ പിടിച്ചകറ്റി
അവൻ അറിയാതെ വേളിക്കു തലതാഴ്ത്തി
നാരികൾ കലിയുഗ നാരികൾ
ഭൂവിലെ വിപത്തിൻ വേരുകൾ
ഇതാണു വിധിയുടെ വിളയാട്ടം
അറിവുള്ളോരറിയുന്നു
സ്വർഗ്ഗത്തെ കട്ടുറുമ്പുകൾ കാമുകിമാർ
രാപ്പകൽ ചിത്രവധം തുടരുന്നു
ആ പാവത്തിൻ പരിതാപം ആരറിയുന്നു
മാ മ മാ മ മാ മാലിനി ഇതു ധർമ്മമാണോ
സാ സ സാ സ സ സ സൗമിനീ ഇതു ന്യായമാണോ
നീ നി നീ നി നി നി നീനാ ഇതു നീതിയാണോ
പാ പ പാ പ പ പ പത്മിനീ ഇത് പാപമല്ലേ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Naarikal kaliyuga
Additional Info
Year:
1981
ഗാനശാഖ: