മധുരമീ ദർശനം പ്രിയസഖീ സംഗമം

മധുരമീ ദർശനം പ്രിയസഖീ സംഗമം
മഴവിൽക്കൊടി പോലെ നിറം പെയ്യും
നീ കിനാവിൻ രൂപകം
മധുരമീ ദർശനം 

സുമങ്ങളണിയുന്നൂ കേളീവനം
ശരങ്ങളെയ്യുന്നൂ നിൻ ലോചനം
എന്നിൽ നീ ചാർത്തുകീ മെയ്യിലെ ചന്ദനം
പ്രണയവതി നീ
ആ..ആഹാ...
പ്രണയവതി നിന്റെ താരൂണ്യം നൽകുകെൻ കൈകളിൽ

മധുരമീ ദർശനം പ്രിയസഖീ സംഗമം

വസന്തം വിരിയുന്നൂ നിൻ നാണത്തിൽ
സുഗന്ധമമരുന്നൂ നിൻ മേനിയിൽ
എന്നിൽ നീ ചാർത്തുകീ ചുണ്ടിലെ കുങ്കുമം
അമൃതമൊഴി നീ
ആ...ആഹാ...
അമൃതമൊഴി നിന്റെ സംഗീതം  മീട്ടുകെൻ ജീവനിൽ

മധുരമീ ദർശനം പ്രിയസഖീ സംഗമം
മഴവിൽക്കൊടി പോലെ നീറം പെയ്യും
നീ കിനാവിൻ രൂപകം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madhuramee Darsanam

Additional Info

Year: 
1983

അനുബന്ധവർത്തമാനം