ആശംസകൾ നൂറുനൂറാശംസകൾ
Music:
Lyricist:
Singer:
Raaga:
Film/album:
ആശംസകൾ.. നൂറു നൂറാശംസകൾ..
ആശകൾ വാക്കുകൾ തേടുമീ വേളയിൽ
എന്റെ ഹൃദയം നീട്ടിനിൽക്കും
നൂറു നൂറാശംസകൾ...
മലരുകൾ വിടർത്തി കതിരുകൾ നിരത്തി വന്നണയും ദിവസം
സ്‌മരണകൾ പുതുക്കി മധുരിമയൊഴുക്കി പൊന്നണിയും ദിവസം
ഞാനെന്തു തരുവാൻ നിൻ മനം നിറയെ ഭാവുകം പകരാം
നിൻ മോഹവാഹിനീ തീരഭൂമികൾ പുഷ്‌പഹാരമണിയാൻ...
അഴകുകൾ മുകർന്നു ചിരികളിലലിഞ്ഞു പൂവിതറും നിമിഷം
നിനവുകൾ പകുത്തു കരളുകളടുത്തു തേൻ ചൊരിയും നിമിഷം
എന്നും നിൻ വഴിയിൽ മഞ്ജിമ പുലരാൻ മംഗളമരുളാം
നിൻ മോഹവീണതൻ മൂകതന്ത്രികൾ രാഗമാല്യമണിയാൻ...
.
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Asamsakal noorunoorasamsakal
Additional Info
ഗാനശാഖ: