നിര്‍വൃതീ യാമിനീ

നിര്‍വൃതീ യാമിനീ
ഞാനതിന്‍ നിത്യ കാമിനീ
യൗവ്വനം ആഹാ ഏഹേ ഓഹോ ഓഹോ
എന്റെ സംഗീതമായി
നിര്‍വൃതീ യാമിനീ
ഞാനതിന്‍ നിത്യ കാമിനീ

എങ്ങും അരണ്ട വെളിച്ചം
എന്നില്‍ ചുവന്ന നാളം
മുള്ളില്‍ വിരിഞ്ഞ നയനം
എന്നില്‍ പതിയ്ക്കും നേരം
അതില്‍ മനം മയങ്ങിനില്‍പ്പൂ
അതില്‍ ഉടല്‍ തരിച്ചുനില്‍പ്പൂ
പലമുഖം അടുത്തു കാണുമ്പോള്‍
ദാഹം വളര്‍ത്തിയുണര്‍ന്ന പുളകമിതാ
(നിര്‍വൃതീ...)

രാവില്‍ നിറഞ്ഞ രഹസ്യം
എല്ലാം തുറന്നു കാണും
നമ്മില്‍ നിറഞ്ഞ മൗനം
താനേ തകര്‍ന്നുവീഴും
ഇവിടെനാം മറന്നു ചേരും
സകലതും കവര്‍ന്നെടുക്കും
ഇരുളല പൊതിഞ്ഞു നില്‍ക്കുമ്പോള്‍
ഉള്ളില്‍ നിറഞ്ഞു തുളുമ്പും മധുരമിതാ
(നിര്‍വൃതീ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nirvrithi yaamini

Additional Info

Year: 
1983

അനുബന്ധവർത്തമാനം