കണ്ടാലൊരു പൂവ് തൊട്ടാലിവള്‍ മുള്ള്
ആ....ആ. . . ആ. . .
കണ്ടാലൊരു പൂവ്
തൊട്ടാലിവള്‍ മുള്ള്
പ്രായം പകര്‍ന്ന
വര്‍ണ്ണം അണിഞ്ഞ്
കണ്ണും കവര്‍ന്ന് ഉള്ളും കവര്‍ന്ന്
ആടും ജ്വാലാ...
ഈ മേനിയാണ് മന്മഥന്റെ വീട്
കണ്ടാലൊരു പൂവ്
തൊട്ടാലിവള്‍ മുള്ള്
ഹൈമവിരിനീക്കും രാവിന്‍
ആ. . . ആ. . ആ. .
ശ്യാമമുഖം നോക്കീ. . .
പാടുനീ ലോലം
ഓരോ സ്വരം പുല്‍കും ലയം
എൻ ചേതനയില്‍
ആ...ആ. . ആ. .
മെല്ലെമെല്ലെയിളകും പദം
മാറില്‍ വന്നു പൊതിയും ശരം
ഉന്മാദം തരും സംഗീതം
ഇതില്‍ സുഖാലസ്യം
ഈ ചുണ്ടിലൂറും തേന്‍കണങ്ങള്‍
വാങ്ങാന്‍ വാ വാ വാ
കണ്ടാലൊരു പൂവ്
തൊട്ടാലിവള്‍ മുള്ള്
താരമണിചൂടും രാവിന്‍
ആ...ആ. . ആ. .
മോഹനിഴല്‍ നോക്കീ
ആടുനീ ലോലം
ആണിന്‍ ഗന്ധം നല്‍കും ഹരം
ഈ മൂകതയില്‍
ആ... ആ. ആ
തമ്മില്‍ത്തമ്മിലിടയും മിഴി
തിങ്ങിത്തിങ്ങിയുടയും ചിരി
താരുണ്യം തരും സംഗീതം
ഇതില്‍ മദാലസം
ഈ ചുണ്ടിലൂറും തേന്‍ കണങ്ങള്‍
വാങ്ങാന്‍ വാ വാ വാ
കണ്ടാലൊരു പൂവ്
തൊട്ടാലിവള്‍ മുള്ള്
പ്രായം പകര്‍ന്ന
വര്‍ണ്ണം അണിഞ്ഞ്
കണ്ണും കവര്‍ന്ന് ഉള്ളും കവര്‍ന്ന്
ആടും ജ്വാലാ...
ഈ മേനിയാണ് മന്മഥന്റെ വീട്
കണ്ടാലൊരു പൂവ്
തൊട്ടാലിവള്‍ മുള്ള്