രാജസദസ്സിനിളക്കം

 

രാജസദസ്സിനിളക്കം ഈ ദേവസദസ്സിനിളക്കം (2)
രാസവിലാസ മദാലസ നടനം ഉന്മാദിനിയെൻ നടനം
മോഹിനിയോടു ജയിക്കാൻ ഇന്നൊരു മേനകയുണ്ടോ ഇവിടെ
ഇവിടേ..
രാജസദസ്സിനിളക്കം ഈ ദേവസദസ്സിനിളക്കം

രാവണസദസ്സിനിളക്കം ഈ രാക്ഷസ്സ സദസ്സിനിളക്കം (2)
ചടുല രസാലത ലഹരീ ചലനം മണ്ഡോദരീ നിൻ നടനം
താടകയോടു ജയിക്കാൻ മറ്റൊരു മേനക വേണോ ഇവിടെ
ഇവിടേ...
രാവണസദസ്സിനിളക്കം ഈ രാക്ഷസ്സ സദസ്സിനിളക്കം

നെഞ്ചിൽ കുലുക്കം ഉള്ളിൽ നടുക്കം
നീയാരു പോരാടാൻ എന്നോട് നിന്നാടാൻ
നേരിന്നു നേരായി  പോരിന്നു പോരാമോ
വീടു വിട്ട് നാടു വിട്ട് വീടു വിട്ട് നാടു വിട്ട്
കാട്ടിൽ വന്നു  കൂട്ടിലായ
നാടോടി വായാടിപ്പെണ്ണേ
(നെഞ്ചിൽ...)

മെയ്യിൽ വഴക്കം കണ്ണിൽ തിളക്കം
ഞാനാണു നിന്നോടു നിന്നാടി പോരാടാൻ
നേരിന്നു നേരായി പോരിന്നു പോരുന്നു
ഊരു കേട്ട് പേരു കേട്ട് ഊരു കേട്ട് പേരു കേട്ട്
കാട്ടിൽ വന്നു കൂട്ടു കൂടി
നേരു കേട്ട തെമ്മാടിപ്പെണ്ണേ
(മെയ്യിൽ വഴക്കം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raajasadassinilakkam

Additional Info

അനുബന്ധവർത്തമാനം