കന്നിവേട്ടക്കൊരുങ്ങി നിൽക്കും

 

കന്നിവേട്ടക്കൊരുങ്ങി നിൽക്കും മന്മഥനാണു ഞാൻ
സുന്ദരിമാരുടെ കരളിനുള്ളിൽ സമ്മതനാണു ഞാൻ
സിന്ദൂരപ്പൂ‍ങ്കവിളിൽ ശൃംഗാരപ്പുഞ്ചിരിയിൽ
സ്വർല്ലോകം കാണാനെത്തിയ കലിയുഗ കണ്ണൻ ഞാൻ
(കന്നിവേട്ടക്കൊരുങ്ങി...)

അരയന്നപ്പിട നട കൊണ്ടൊരു പെൺ കൊടി വന്നല്ലോ
അറിയാതെന്നുള്ളിൽ പ്രണയകവിതയുണർന്നല്ലോ
അനുരാഗ പൂങ്കുയിലേ ആനന്ദപൊൻ മയിലേ
മിന്നൊളി വീശും നിന്നുടെ മിഴിയിൽ നീലക്കടലോ കരിമീനോ
(കന്നിവേട്ടക്കൊരുങ്ങി...)

കാളിദാസൻ കണ്ടാലിവളൊരു കാവ്യമാണല്ലോ
കാമദേവൻ കണ്ണിനിവളൊരു നന്ദനമാണല്ലോ
പൂന്തെന്നൽ താരാട്ടും കാർകൂന്തൽ ചാഞ്ചാടും
പൊന്നൊളി മിന്നും നിന്നുടെ മേനിയിൽ  ഒന്നു തലോടാൻ സമ്മതമോ
(കന്നിവേട്ടക്കൊരുങ്ങി...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannivettakkorungi nilkkum

Additional Info

അനുബന്ധവർത്തമാനം