വേദം അണുവിലണുവില്‍ നാദം

ഗാ... മാ... രീ... ഗമഗസ മഗസ ഗസ നീ .... സാനിധമഗാ ധമഗ മഗ സരിസാനീ ഗമഗനീ ഗമഗ മധമ ധനിധ നിസനിരീ

വേദം അണുവിലണുവില്‍ നാദം എന്നന്തരാത്മാവിന്‍ നാട്യവിനോദം

എന്നേ ഞാനേ മറന്നു ഹംസാനന്ദീ രാഗത്താല്‍

വേദം.........

സാഗരസംഗമമേ ഒരു യോഗം...... നിരിസനിധമഗാ ഗധമഗരിസനി നിരിസനിധമഗാ മധനിസരീ സഗാരി മഗ ധമ ഗമധനിസാനി ധനി മധ ഗമ രിഗസാ സാഗരസംഗമമേ ഒരു യോഗം

ക്ഷാരജലധിയെ ക്ഷീരാമൃതമായ് ആമഥനംമൊരു അമൃതഗീതം

ജീവിതമേ ചിര നര്‍ത്തനമായ് പദമുണരുകയായ് ദ്രുതമധരത്തില്‍ കൊലുസുകളായ് ഹൃദയത്തിന്‍ സ്പന്ദം

വേദം അണുവിലണുവില്‍ നാദം.... ആ........ആ..........

മാതൃദേവോഭവ: പിതൃദേവോഭവഃ ആചാര്യദേവോഭവ:ആചാര്യദേവോഭവ: അതിഥിദേവോഭവാ... അതിഥിദേവോഭവാ..... അരികത്തുഗുരുവായി ദൈവം

ഹൃദയത്തില്‍ മഞ്ജീരനാദം

ഉണരുന്നു ദൈവീക നാട്യം ഗുരുദക്ഷിണയായെന്‍ ജന്മം നടരാജപാദത്തില്‍ തലചായ്ച്ചിടാം നയനാഭിഷേകത്തില്‍ വിടചൊല്ലിടാം സുഖമയം ... രസമയം.... സുഖമയം രസമയം അസുലഭം ഭരതമതുല്യം വേദം..............

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vedam

Additional Info

Year: 
1984

അനുബന്ധവർത്തമാനം