വാർമേഘവർണ്ണന്റെ മാറിൽ

വാർമേഘവർണ്ണന്റെ മാറിൽ
മാലകൾ ഗോപികമാർ
പൂമാലകൾ കാമിനിമാർ(മാലകൾ)

ആഹാ.കൺകളിൽ പൂവിടും വെണ്ണിലാ
വോടവൻ വേണുവുമൂതുന്നേ
മനോവെണ്ണ കവരുന്നേ (വാർമേഘ...)

മണ്ണു തിന്ന കണ്ണനല്ലേ
മണ്ണിൻ നിത്യ നാഥനല്ലേ (2)
കണ്ണുനീരിൽ ജനിച്ചോനേ
കന്നിച്ചിത്തം കവർന്നോനേ
മോഹനമായ് വേണുവൂതും
മോഹനാംഗൻ പുരുവൻ നീ(2)

ചേലകൾ കവർന്നു ചേലിൽ ദേഹ ദാഹം തീർത്തവനേ
പൂന്താനക്കവിതകളിൽ
പൂമണമായ് പൂത്തവനേ
രാമൻ സോദരനേ
മമ മായാമാധവനേ (വാർമേഘ..)

വേഷം കെട്ടി നടന്നോനേ
വേദനയിൽ ചിരിച്ചോനേ (2)
രാസലീലയാടിയോനേ

രാജ്യഭാരം ചെയ്തവനേ
ഗീതാർത്ഥസാഗരത്താൽ
നീ ചരിത്രം മാറ്റിയില്ലേ (2)
നീലനായ് നിഖിലനായ്
കാലമായ് നിൽക്കയല്ലേ
ചെറുശ്ശേരിഗാനത്തിൽ
അലകളായ് പൊങ്ങിയോനേ
രാമൻ സോദരനേ
മമ മായാ മാധവനേ (വാർമേഘ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varmegha varnante

Additional Info

അനുബന്ധവർത്തമാനം