ആലിപ്പഴം പെറുക്കാൻ

ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തി
ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തി
പൂങ്കുരുവീ പൂവാങ്കുരുവീ പൊന്നോലഞ്ഞാലി-
ക്കുരുവീ ഈ വഴി വാ
(ആലിപ്പഴം...)

അപ്പൂപ്പൻ താടിയിലുപ്പിട്ടു കെട്ടുന്ന
ചെപ്പടിവിദ്യ കാണാം
തലകീഴായ് നീന്താം തലകീഴായ് നീന്താം
അമ്മൂമ്മ വന്നു കുഴഞ്ഞിട്ടു കെട്ടുന്ന
തെമ്മാടിവേല കാണാം
കുടമാറ്റം കാണാം പല കൂട്ടം കൂടാം
കരിമാറാലയിൽ കളിയൂഞ്ഞാലിടാം
കരിമാറാലയിൽ കളിയൂഞ്ഞാലിടാം
കൈയ്യോടു കൈകോർത്തു കൂത്താടാം
(ആലിപ്പഴം...)

കെട്ടിലും തട്ടിലും മച്ചിലും തച്ചിലും
കെട്ടിപ്പിടിച്ചു പാടാം
തുടി താളം കൂടാം തുടി താളം കൂടാം
വട്ടം കറങ്ങുന്ന പങ്കപ്പുറത്തിരുന്നൊപ്പം
സവാരി ചെയ്യാം
ചുവരിന്മേലോടാം പൊയ്‌ക്കോലം തുള്ളാം
വിരലാട്ടങ്ങളിൽ വിളയാട്ടങ്ങളായ്
വിരലാട്ടങ്ങളിൽ വിളയാട്ടങ്ങളായ്
തമ്മിൽ തരം പോലെ ചാഞ്ചാടാം
(ആലിപ്പഴം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aalippazham perukkan

Additional Info

Year: 
1984

അനുബന്ധവർത്തമാനം