നിറവേ നിരവദ്യതേ
നിറവേ നിരവദ്യതേ
വരികെന്‍ സൗഭാഗ്യമേ
എങ്ങുമെങ്ങും എഴും നിതാന്ത മഞ്ജിമയില്‍
(നിറവേ...)
ഏതോ നന്ദബിന്ദുവായി
മുന്നില്‍ മരുവുന്നു നീ
വര്‍ണ്ണം പൊഴിക്കും കന്നിക്കിനാവേ
നിനക്കായ് എന്‍ ജീവിതം
ഓ അഴകിട്ടു നില്‍പ്പൂ തളിരിട്ടു നില്‍പ്പൂ
നീതൂകും സ്വരം കൊണ്ടേ
എന്റെയുള്ളം തേനാറാകുമ്പോള്‍
നിറവേ നിരവദ്യതേ
വരികെന്‍ സൗഭാഗ്യമേ
ഏതോ ലാവണ്യകാരിയായി
എന്നില്‍ നിറയുന്നു നീ
പൊന്നിന്‍തിടമ്പേ രോമാഞ്ചമൊട്ടേ
നിനക്കായ് എന്മാനസം
ഓ മലരിട്ടു നില്‍പ്പൂ കതിരിട്ടു നില്‍പ്പൂ
നീയാകും വരം കൊണ്ട് ഈ മണ്ണില്‍
സ്വര്‍ഗ്ഗം കാണുമ്പോള്‍
നിറവേ നിരവദ്യതേ
വരികെന്‍ സൗഭാഗ്യമേ
എങ്ങുമെങ്ങും എഴും നിതാന്ത മഞ്ജിമയില്‍
നിറവേ നിരവദ്യതേ
വരികെന്‍ സൗഭാഗ്യമേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nirave niravadyathe
Additional Info
Year:
1985
ഗാനശാഖ: