കണ്ടാലുമെന്‍ പ്രിയനേ

 

കണ്ടാലുമെന്‍ പ്രിയനേ നീയീ തേന്‍‌കുടം
പന്താടുകെന്‍ സുരനേ നീയെന്‍ യൌവനം
എന്നിലേ സുഖം എന്നിലേ മദം
പങ്കിടാനെന്നരികില്‍ വരൂ
രാവില്‍ പൂക്കും സൂനം -ഞാന്‍ 
നിന്നില്‍ പൂക്കാമിന്നെന്‍ രോമാഞ്ചമേ
കണ്ടാലുമെന്‍ പ്രിയനേ നീയീ തേന്‍‌കുടം
ലല്ലലലലല്ലാ.....

എന്‍മോഹങ്ങള്‍ നിന്നാത്മാവിന്‍ നാദം കേള്‍ക്കുമീ നേരം
പ്രാണനേ പ്രിയരൂപനേ അറിയൂ നീയെന്‍ ദാഹം (2)
വാവാ ഒരു ആനന്ദരാഗം മീട്ടാം. . 
വാവാ ഒരു ഉന്മാദതീരം പൂകാം. . 
ചുണ്ടിന്‍ വര്‍ണ്ണം മെയ്യില്‍ ചാ൪ത്തുവാന്‍
അഹഹഹഹാ. . . 
കണ്ടാലുമെന്‍ പ്രിയനേ നീയീ തേന്‍‌കുടം

നിന്‍ നോട്ടങ്ങള്‍ എന്‍ കണ്ണിന്റെ ആഴം തേടുമീനേരം
മെല്ലനെ മുല്ലബാണനേ പൊതിയൂ നീയെന്‍ ദേഹം (2)
വാവാ ഒരു ആനന്ദരാഗം മീട്ടാം. . . 
വാവാ ഒരു ഉന്മാദതീരം പൂകാം. . . 
ചുണ്ടിന്‍ വര്‍ണ്ണം മെയ്യില്‍ ചാ൪ത്തുവാന്‍
അഹഹഹഹാ. . .

കണ്ടാലുമെന്‍ പ്രിയനേ നീയീ തേന്‍‌കുടം
പന്താടുകെന്‍ സുരനേ നീയെന്‍ യൌവനം
എന്നിലേ സുഖം എന്നിലേ മദം
പങ്കിടാനെന്നരികില്‍ വരൂ
രാവില്‍ പൂക്കും സൂനം -ഞാന്‍ 
നിന്നില്‍ പൂക്കാമിന്നെന്‍ രോമാഞ്ചമേ
കണ്ടാലുമെന്‍ പ്രിയനേ നീയീ തേന്‍‌കുടം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kandaalumen priyane

Additional Info

Year: 
1985

അനുബന്ധവർത്തമാനം