ഞാനൊരു തപസ്വിനി

 

ഞനൊരു തപസ്വിനി
ഗ്രാമത്തിൻ തരംഗിണീ
നീയെന്റെ സംഗീത ലഹരി
നിനക്കെന്റെ സ്വപ്നാഞ്ജലി
(ഞാനൊരു..)

പൊൻ കിനാവിൽ  പൂനിലാവിൽ
പൂവമ്പെയ്യും മന്ദാകിനീ
ഞാനോ നിന്റെ പ്രിയവാഹിനീ (2)
സ്വർണ്ണത്തേരിൽ വന്നിറങ്ങിയ
സ്വർൺനത്താലം കൈയ്യിലേന്തിയ
എന്നിലെ മോഹങ്ങൾ നീയറിയൂ
(ഞാനൊരു..)

രാഗയമുനയിൽ രാസലീലയിൽ
വാരിപ്പുണരും മധുരാഗിണീ
ഞാനോ നിന്റെ രതിമോഹിനീ (2)
മന്ദസ്മേരം മധുരിമ തൂകി
മല്ലീശരമായ് മോഹമുണർത്തും
എന്നിലെ ദാഹങ്ങൾ നീ അറിയൂ
(ഞാനൊരു..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njanoru thapaswini

Additional Info

അനുബന്ധവർത്തമാനം