പുഷ്യരാഗത്തേരിൽ വരും ദേവത ഞാൻ
പുഷ്യരാഗത്തേരിൽ വരും ദേവത ഞാൻ
പത്മശരം തൊടുക്കുന്ന കാമിനി ഞാൻ
ശിലഗോപുരങ്ങളിലെ സ്വപ്നമലർശയ്യകളിൽ
പുഷ്പഗന്ധിയായ് തുടിക്കും രാഗിണി ഞാൻ
(പുഷ്യരാഗത്തേരിൽ വരും...)
ശരത്ക്കാല സന്ധ്യയെൻ കവിളിൽ മുകിൽ പൂവിൻ ഇതൾ ചൂടും
അധരങ്ങൾ തേൻ മൊഴിയലയിൽ അനുരാഗ കഥ പാടും
മദനന്റെ മായാസരസ്സിൽ മണിവർണ്ണ ഹംസം ഞാൻ
ഏതലയിൽ നീന്തി വരും തേൻ മൊഴികൾ പാടി വരും
നീ പകരും രാഗരസം ആത്മാവിൽ കുളിരണിയും
(പുഷ്യരാഗത്തേരിൽ വരും...)
ഋതുശോഭ കണി കണ്ടുണരും ഹൃദയത്തിൻ പൂവനിയിൽ
രതിഭാവവല്ലരിയായ് ഞാൻ വിധി മാറിൽ കുളിരേകും
പ്രണയത്തിൻ പൊൻ മണിയറയിൽ ഇണയായ് കൂടെ വരും
ഏതലയിൽ നീന്തി വരും തേൻ മൊഴികൾ പാടി വരും
നീ പകരും രാഗരസം ആത്മാവിൽ കുളിരണിയും
(പുഷ്യരാഗത്തേരിൽ വരും...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pushyaraagatheril Varum Devathe
Additional Info
ഗാനശാഖ: