മദം കൊള്ളും സംഗീതങ്ങൾ
മദം കൊള്ളും സംഗീതങ്ങൾ
സുഖം തേടും ഉന്മാദങ്ങൾ
മദം കൊള്ളും സംഗീതങ്ങൾ സാന്ദ്രമാകും വേളയിൽ
പ്രിയനേകാൻ ഈ പുളകം
സുഖം തേടും ഉന്മാദങ്ങൾ ദാഹമാകും വേളയിൽ
പ്രിയനേകാൻ എൻ ഹൃദയം
(മദം കൊള്ളും..)
ഏകാന്തമാം സംഗീതത്തിൽ
താരുണ്യ മധുരിത സമ്മേളനം (2)
എന്നിൽ നിന്നിൽ വികാരങ്ങൾ തേൻ പെയ്യുമ്പോൾ
ഒതുങ്ങൂ മെല്ലെയുരസി ഉരയ്ക്കൂ കാമമന്ത്രങ്ങൾ
(മദം കൊള്ളും..)
രാഗാർദ്രമാം ചേതോലയം
ആനന്ദവിരചിത വീചീലയം (2)
നമ്മൾ തമ്മിൽ രോമാഞ്ചങ്ങൾ കൈമാറുമ്പോൾ
പതിയ്ക്കൂ മെല്ലെ വപുസ്സിൽ
നിരത്തൂ കാമബിംബങ്ങൾ
(മദം കൊള്ളും...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
madam kollum sangeethangal
Additional Info
ഗാനശാഖ: