പ്രേമവതീ നിൻ വഴിയിൽ
പ്രേമവതീ നിൻ വഴിയിൽ എൻ
ഗദ്ഗദങ്ങൾ പൂവിടുന്നു കാണുകില്ലേ നീ
എന്റെ നെഞ്ചിൻ കൂടൊഴിയാതെ
നൊമ്പരങ്ങൾ മാത്രമേകി എങ്ങു പോയ് നീ
ഓർമ്മകൾ തൻ വീഥികളിൽ
നീ വിരിച്ച മോഹസൂനങ്ങൾ
നീയുതിർത്ത പ്രേമഗാനങ്ങൾ
എന്നിൽ നിന്റെ മൂകഭാവങ്ങൾ
(പ്രേമവതീ...)
എൻ മനസ്സിൽ താളുകളിൽ
നീ വരച്ച രാഗചിത്രങ്ങൾ
നീ രചിച്ച പ്രേമകാവ്യങ്ങൾ
എന്നിൽ നിന്നും മാഞ്ഞ വർണ്ണങ്ങൾ
(പ്രേമവതീ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Premavathee Nin Vazhiyil
Additional Info
ഗാനശാഖ: