പാപ്പനംകോട് ലക്ഷ്മണൻ
ഫോട്ടോ: ശ്യാമയുടെ ഫേസ്ബുക്ക് പോസ്റ്റ്
ചലച്ചിത്ര സംവിധായകൻ,തിരക്കഥാകൃത്ത്,ഗാനരചയിതാവ്. 1936 ഡിസംബർ 6-ന് തിരുവനന്തപുരം ജില്ലയിലെ പാപ്പനംകോട് ജനിച്ചു. കുട്ടിക്കാലം മുതലെ ലക്ഷമണൻ കവിതകൾ എഴുതുമായിരുന്നു. പ്രാദേശിക കലാസമിതികളിലൂടെയുള്ള പ്രവർത്തനം അദ്ദേഹത്തെ കലാനിലയം സ്ഥിരം നാടകവേദിയിലെത്തിച്ചു. നാടകരചനയിലും,ഗാനരചനയിലും,സംവിധാനത്തിലും കഴിവുതെളിയിച്ചുകൊണ്ട് ഒൻപത് വർഷം അവിടെ കഴിഞ്ഞു. അതിനു ശേഷം മറ്റു പ്രൊഫഷണൽ നാടക സംഘങ്ങൾക്കുവേണ്ടിയും നാടകങ്ങൾ രചിച്ചു.
1967-ൽ ഇറങ്ങിയ ഇന്ദുലേഖ എന്ന ചിത്രത്തിലെ "സൽക്കലാദേവിതൻ... എന്ന ഗാനം രചിച്ചുകൊണ്ടാണ് പാപ്പനംകോട് ലക്ഷ്മണൻ സിനിമാമേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് വിവിധ സിനിമകൾക്കായി നൂറിലധികം ഗാനങ്ങൾ രചിച്ചു. അമൃതവാഹിനി എന്ന സിനിമയ്ക്ക് കഥ,തിരക്കഥ,സംഭാഷണം രചിച്ചുകൊണ്ട് ആ മേഖലയിലും പാപ്പനംകോട് ലക്ഷ്മണൻ തന്റെ കഴിവു പ്രകടിപ്പിച്ചു. നൂറോളം സിനിമകൾക്ക് അദ്ദേഹം കഥ,തിരക്കഥ,സംഭാഷണം രചിച്ചിട്ടുണ്ട്. ഒരു സിനിമയിൽ അഭിനയിക്കുകയും ഒരു സിനിമ നിർമ്മിയ്ക്കുകയും ചെയ്തിട്ടുണ്ട്.
പാപ്പനംകോട് ലക്ഷ്മണന്റെ ഭാര്യ രാജമ്മ. രണ്ട് കുട്ടികൾ ഗോപീകൃഷ്ണൻ,വീണ.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ഇന്ദുലേഖ | കലാനിലയം കൃഷ്ണൻ നായർ | 1967 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
കായംകുളം കൊച്ചുണ്ണിയുടെ മകൻ | ജെ ശശികുമാർ | 1976 |
പിക് പോക്കറ്റ് | ജെ ശശികുമാർ | 1976 |
ഉദ്യാനലക്ഷ്മി | കെ എസ് ഗോപാലകൃഷ്ണൻ, സുഭാഷ് | 1976 |
മുറ്റത്തെ മുല്ല | ജെ ശശികുമാർ | 1977 |
രതിമന്മഥൻ | ജെ ശശികുമാർ | 1977 |
അമ്മായിയമ്മ | മസ്താൻ | 1977 |
മിനിമോൾ | ജെ ശശികുമാർ | 1977 |
മുദ്രമോതിരം | ജെ ശശികുമാർ | 1978 |
നിനക്കു ഞാനും എനിക്കു നീയും | ജെ ശശികുമാർ | 1978 |
ആനക്കളരി | എ ബി രാജ് | 1978 |
കനൽക്കട്ടകൾ | എ ബി രാജ് | 1978 |
മറ്റൊരു കർണ്ണൻ | ജെ ശശികുമാർ | 1978 |
വാളെടുത്തവൻ വാളാൽ | കെ ജി രാജശേഖരൻ | 1979 |
ഇത്തിക്കര പക്കി | ജെ ശശികുമാർ | 1980 |
കരിപുരണ്ട ജീവിതങ്ങൾ | ജെ ശശികുമാർ | 1980 |
മനുഷ്യമൃഗം | ബേബി | 1980 |
തീനാളങ്ങൾ | ജെ ശശികുമാർ | 1980 |
ചന്ദ്രഹാസം | ബേബി | 1980 |
നിഴൽയുദ്ധം | ബേബി | 1981 |
ജംബുലിംഗം | ജെ ശശികുമാർ | 1982 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഹൈജാക്ക് | കെ എസ് ഗോപാലകൃഷ്ണൻ | 1995 |
പ്രോസിക്യൂഷൻ | തുളസീദാസ് | 1995 |
അവളുടെ ജന്മം | എൻ പി സുരേഷ് | 1994 |
സിംഹധ്വനി | കെ ജി രാജശേഖരൻ | 1992 |
കളമൊരുക്കം | വി എസ് ഇന്ദ്രൻ | 1991 |
കടലോരക്കാറ്റ് | സി പി ജോമോൻ | 1991 |
ചുവന്ന കണ്ണുകൾ | ശശി മോഹൻ | 1990 |
നമ്മുടെ നാട് | കെ സുകുമാരൻ | 1990 |
മൈ ഡിയർ റോസി | പി കെ കൃഷ്ണൻ | 1989 |
അമ്മാവനു പറ്റിയ അമളി | അഗസ്റ്റിൻ പ്രകാശ് | 1989 |
ക്രൈം ബ്രാഞ്ച് | കെ എസ് ഗോപാലകൃഷ്ണൻ | 1989 |
പ്രഭാതം ചുവന്ന തെരുവിൽ | എൻ പി സുരേഷ് | 1989 |
ശംഖ്നാദം | ടി എസ് സുരേഷ് ബാബു | 1988 |
കാലത്തിന്റെ ശബ്ദം | ആഷാ ഖാൻ | 1987 |
നീ അല്ലെങ്കിൽ ഞാൻ | വിജയകൃഷ്ണൻ | 1987 |
കൈയെത്തും ദൂരത്ത് | കെ രാമചന്ദ്രൻ | 1987 |
എല്ലാവർക്കും നന്മകൾ | മനോജ് ബാബു | 1987 |
ഭഗവാൻ | ബേബി | 1986 |
മുളമൂട്ടിൽ അടിമ | പി കെ ജോസഫ് | 1985 |
ഒന്നാം പ്രതി ഒളിവിൽ | ബേബി | 1985 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഹൈജാക്ക് | കെ എസ് ഗോപാലകൃഷ്ണൻ | 1995 |
പ്രോസിക്യൂഷൻ | തുളസീദാസ് | 1995 |
അവളുടെ ജന്മം | എൻ പി സുരേഷ് | 1994 |
സിംഹധ്വനി | കെ ജി രാജശേഖരൻ | 1992 |
കളമൊരുക്കം | വി എസ് ഇന്ദ്രൻ | 1991 |
കടലോരക്കാറ്റ് | സി പി ജോമോൻ | 1991 |
ചുവന്ന കണ്ണുകൾ | ശശി മോഹൻ | 1990 |
നമ്മുടെ നാട് | കെ സുകുമാരൻ | 1990 |
ക്രൈം ബ്രാഞ്ച് | കെ എസ് ഗോപാലകൃഷ്ണൻ | 1989 |
മൈ ഡിയർ റോസി | പി കെ കൃഷ്ണൻ | 1989 |
അമ്മാവനു പറ്റിയ അമളി | അഗസ്റ്റിൻ പ്രകാശ് | 1989 |
പ്രഭാതം ചുവന്ന തെരുവിൽ | എൻ പി സുരേഷ് | 1989 |
ശംഖ്നാദം | ടി എസ് സുരേഷ് ബാബു | 1988 |
കാലത്തിന്റെ ശബ്ദം | ആഷാ ഖാൻ | 1987 |
എല്ലാവർക്കും നന്മകൾ | മനോജ് ബാബു | 1987 |
നീ അല്ലെങ്കിൽ ഞാൻ | വിജയകൃഷ്ണൻ | 1987 |
വീണ്ടും ലിസ | ബേബി | 1987 |
കൈയെത്തും ദൂരത്ത് | കെ രാമചന്ദ്രൻ | 1987 |
ഒരു യുഗസന്ധ്യ | മധു | 1986 |
ഭഗവാൻ | ബേബി | 1986 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
തീനാളങ്ങൾ | ജെ ശശികുമാർ | 1980 |