ചിത്തിരത്തോണിക്ക് പൊന്മാല ചുറ്റും

 

ചിത്തിരത്തോണിക്കു പൊന്മാല ചുറ്റും
ചിരിയടങ്ങാത്ത തിരമാല
തോണിയിലെഴുന്നെള്ളും റാണീ നിന്റെ
മാണിക്യ ഗോപുരമെവിടെ എവിടെ
എവിടെ എവിടെ

ചിത്തിരത്തോണിക്കു പൊന്മാല ചുറ്റും
ചിരിയടങ്ങാത്ത തിരമാല
തോണിയിലെഴുന്നെള്ളും രാജാവേ നിന്റെ
മാണിക്യ ഗോപുരമെവിടെ എവിടെ
എവിടെ എവിടെ

കാണാക്കിനാവുകൾ  പൊന്നിട്ടൊരുങ്ങുന്ന
കസ്തൂരിമുല്ല പൂവനത്തില്‍
പൂനിലാത്തിരയിലീ പൊന്നോടം തുഴഞ്ഞു
പൂ നുള്ളാന്‍ കൂടെ ഞാന്‍ വന്നോട്ടെ
ഒരു പൂത്തുമ്പിയായ് ഞാന്‍ പറന്നോട്ടെ(2)

എന്നിലെ മോഹങള്‍  മുന്തിരി പൂവുകള്‍
നിന്നെ കാണാതെ പൂക്കുകില്ലാ
ആയിരം രാവുകള്‍ പോയ് മറഞ്ഞാലും
നിന്‍ പൂവനം വിട്ടു ഞാന്‍ പോരുകില്ല
എന്‍ ദാഹങ്ങളൊരു നാളും തീരുകില്ലാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chithirathonikk ponmaala

Additional Info

അനുബന്ധവർത്തമാനം