സ്വപ്നങ്ങൾ താഴികക്കുടമേന്തും
Music:
Lyricist:
Singer:
Raaga:
Film/album:
ആ..ആ...ആ....
സ്വപ്നങ്ങള്‍ താഴികക്കുടമേന്തും
പ്രേമസ്വര്‍ഗത്തില്‍ സുരഭീയാമം
സ്വര്‍ണമുന്തിരിക്കിണ്ണങ്ങള്‍ നീട്ടുന്നു
സ്വര്‍ണമുന്തിരിക്കിണ്ണങ്ങള്‍ നീട്ടുന്നു
നിന്മിഴിയിലെ രാഗഭാവം
(സ്വപ്നങ്ങള്‍....)
എഴാകാശവും പൂത്തു നില്‍ക്കുന്നു
ഈ മണിയറയില്‍ പൂചൊരിയാന്‍ (2)
എതു വസന്തവും കാത്തു നില്‍ക്കും
നിന്റെ പാദസരത്തിന്‍ സ്വരമുണര്‍ന്നാല്‍
ആ.....ആ....ആ......
(സ്വപ്നങ്ങള്‍...)
മോതിരവിരലെന്‍ മേനിയില്‍ തൊട്ടാല്‍
ആയിരം മാതളപൂവിരിയും (2)
ആ മലര്‍കുടങ്ങളില്‍ എന്റെ മനസ്സിലെ
ഓരോ വികാരവും തേന്‍ നുകരും
ആ........ആ.......ആ....
(സ്വപ്നങ്ങള്‍....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
swapnangal thazhika kudamenthum
Additional Info
ഗാനശാഖ: