മൈലാഞ്ചിക്കാട്ടിലു പാടി പറന്നു വരും
Music:
Lyricist:
Raaga:
Film/album:
മൈലാഞ്ചിക്കാട്ടിലു പാടി പറന്നുവരും
മണിവര്‍ണ പൊന്മാനെ (2)
നീ മനസ്സിലൊളിച്ചു വെക്കും മദനപൂമാരനെ
മറ്റാരും കണ്ടില്ലെന്നൊ
നീ നിക്കാഹിനൊരുങ്ങിക്കോ
കുളിരുകൊണ്ടെനിക്കതു പറയാന്‍ വയ്യാ
മധുരം കൊണ്ടെനിക്കതു മറക്കന്‍ വയ്യാ (2)
പനിനീരു ചൊരിയും രാത്രിയില്‍ മനസ്സിന്റെ
കിളിവാതിലൊന്നും അടക്കാന്‍ വയ്യാ
(മൈലാഞ്ചിക്കാട്ടിലു.....)
ഒരു നേരം കാണാതിരിക്കാന്‍ വയ്യാ
അരികത്തു വന്നാല്‍ പിരിയാന്‍ വയ്യാ(2)
തളിരോടെ പൂവൊടെ തങ്കക്കിനാക്കള്‍
വിരിയുമ്പം രാത്രി ഉറങ്ങാന്‍ വയ്യാ
(മൈലാഞ്ചിക്കാട്ടിലു.....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mailaanjikkaattilu Paadipparannu Varum
Additional Info
ഗാനശാഖ: