മനിസന്‍ മണ്ണില് പരകോടി

മനിസന്‍ മണ്ണില് പരകോടി അവന്റെ
മനസ്സിന് ശെയ്ത്താന്റെ മുഖമ്മൂടി
ചിരികൊണ്ടു മയക്കാന്‍ വരുന്നതു പലതും
ചിറകുകളില്ലാത്ത ജിന്നാണെടാ
മനിസന്‍ മണ്ണില് പരകോടി അവന്റെ
മനസ്സിന് ശെയ്ത്താന്റെ മുഖമ്മൂടി

മണിവിളക്കെരിയുന്ന മാളികത്തട്ടിലുള്ള
മനിസന്റെയുള്ളിലിന്നും ഇരുളാണെടാ
ഇരുളാണെടാ
പണമെന്നു കേട്ടാല്‍ പടച്ചോനെപ്പോലും
പണയം വെയ്കുന്ന ദുനിയാവെടാ
ദുനിയാവെടാ - ഇത് പഹയന്മാരുള്ള
ദുനിയാവെടാ
മനിസന്‍ മണ്ണില് പരകോടി അവന്റെ
മനസ്സിന് ശെയ്ത്താന്റെ മുഖമ്മൂടി

പകലന്തിയോളവും പാടുപെടുന്നോന്
പതിവായിട്ടിന്നും കണ്ണീരെടാ കണ്ണീരെടാ
നിധികാക്കും ഭൂതങ്ങളിവിടെയിതെല്ലാം
പലകാലമായ് ചെയ്യും ചതിയാണെടാ
ചതിയാണെടാ - ഇത് പകിടയുരുട്ടി-
ക്കളിയാണെടാ

മനിസന്‍ മണ്ണില് പരകോടി അവന്റെ
മനസ്സിന് ശെയ്ത്താന്റെ മുഖമ്മൂടി
ചിരികൊണ്ടു മയക്കാന്‍ വരുന്നതു പലതും
ചിറകുകളില്ലാത്ത ജിന്നാണെടാ
മനിസന്‍ മണ്ണില് പരകോടി അവന്റെ
മനസ്സിന് ശെയ്ത്താന്റെ മുഖമ്മൂടി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manisan mannilu parakodi

Additional Info

Year: 
1976

അനുബന്ധവർത്തമാനം