വെള്ളിപ്പൂന്തട്ടമിട്ട് വെള്ളിക്കൊലുസും

 

വെള്ളിപ്പൂന്തട്ടമിട്ട് വെള്ളിക്കൊലുസും കാലിലിട്ട്
വെണ്ണിലാവേ നീയാരെക്കാണാന്‍ വന്നതിങ്ങോട്ട്
ഇപ്പോള്‍ വന്നതിങ്ങോട്ട്
(വെള്ളിപ്പൂന്തട്ടമിട്ട്...)

മൊഞ്ചത്തിപ്പെണ്ണേ നിന്‍ പുഞ്ചിരികാണാന്‍
അന്തിക്കു ഞാനുമെത്തുമ്പോള്‍
ഞൊറിയിട്ടു തൂക്കിയ തിരശ്ശീലക്കുള്ളില്‍
മറഞ്ഞു നില്‍ക്കുന്നതെന്താണ്
അപ്പോള്‍ മിഴിയില്‍ വിടരുന്നതെന്താണ്
(വെള്ളിപ്പൂന്തട്ടമിട്ട്...)

ഒരിക്കല്‍ ഞാനൊരു പറക്കും കുതിരയില്‍
ഒരുങ്ങിയെത്തിടും നിന്‍ മുന്നില്‍
ഒരുക്കമാണോ കൂടെ വരാനെന്‍
കുളിര്‍ക്കിനാവുകള്‍ പങ്കുവയ്ക്കാന്‍
ഇപ്പോള്‍ കവിളില്‍ വിടരുന്നതെന്താണ്
(വെള്ളിപ്പൂന്തട്ടമിട്ട്...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Vellippoonthattamittu Vellikkolusum

Additional Info

അനുബന്ധവർത്തമാനം