വിഷ്ണു നാരായണൻ
1978 മെയ് 28 ന് കൃഷ്ണൻ നമ്പൂതിരിയുടെയും സുഭദ്ര അന്തർജ്ജനത്തിന്റെയും മകനായി കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ജനിച്ചു. വാഴപ്പള്ളി ഗവണ്മെന്റ് ഹൈസ്ക്കൂളിലും, ചങ്ങനാശ്ശേരി എൻ എസ് എസ് ഹിന്ദു കോളേജിലുമായിട്ടായിരുന്നു വിഷ്ണുവിന്റെ വിദ്യാഭ്യാസം.
നഗരവധു എന്ന ചിത്രത്തിൽ ഛായാഗ്രാഹകൻ സാലു ജോർജ്ജിന്റെ അസിസ്റ്റന്റായിട്ടായിരുന്നു തുടക്കം. തുടർന്ന് തെങ്കാശിപ്പട്ടണം ഉൾപ്പെടെ ആറോളം സിനിമകളിൽ അസിസ്റ്റന്റ് ക്യമറാമാനായി. അതിനുശേഷം. സേതുരാമയ്യർ സി ബി ഐ, സി ഐ ഡി മൂസ, പ്രാഞ്ചിയേട്ടന് ആന്റ് ദി സെയിന്റ്.. എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ വിഷ്ണു അസോസിയേറ്റ് ക്യാമറാമാനായി പ്രവർത്തിച്ചു.
വിഷ്ണു നമ്പൂതിരി അസുരവിത്ത് അസുരവിത്ത് എന്ന സിനിമയിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. തുടർന്ന് പതിനഞ്ചോളം സിനിമകളിൽ അദ്ദേഹം ഛായാഗ്രഹണം നിർവ്വഹിച്ചു.
വിഷ്ണൂ നമ്പൂതിരിയുടെ ഭാര്യ ആര്യ എൻ നമ്പൂതിരി. രണ്ട് മക്കൾ അദിതി അന്തർജ്ജനം, ആദി കൃഷ്ണൻ.
വിലാസം - Vishnu Narayanan, Kizhakke Pallathillam , Vazhappally (west) P.O. Changanacherry , Kottayam -686103 . Email: vishnucaman@gmail.com Fb: https://www.facebook.com/vishnunarayannambuthiri Wiki: https://en.wikipedia.org/wiki/Vishnu_Narayanan
ഛായാഗ്രഹണം
സിനിമ | സംവിധാനം | വര്ഷം |
---|
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ താനാരാ | സംവിധാനം ഹരിദാസ് | വര്ഷം 2024 |
സിനിമ രാസ്ത | സംവിധാനം അനീഷ് അൻവർ | വര്ഷം 2024 |
സിനിമ ബൂമറാംഗ് | സംവിധാനം മനു സുധാകരൻ | വര്ഷം 2023 |
സിനിമ എതിരെ | സംവിധാനം അമൽ കെ ജോബി | വര്ഷം 2022 |
സിനിമ മേ ഹൂം മൂസ | സംവിധാനം ജിബു ജേക്കബ് | വര്ഷം 2022 |
സിനിമ ആണ് | സംവിധാനം സിദ്ധാർത്ഥ ശിവ | വര്ഷം 2022 |
സിനിമ ഒരു താത്വിക അവലോകനം | സംവിധാനം അഖിൽ മാരാർ | വര്ഷം 2021 |
സിനിമ ആട് 3 | സംവിധാനം മിഥുൻ മാനുവൽ തോമസ് | വര്ഷം 2019 |
സിനിമ ജനമൈത്രി | സംവിധാനം ജോൺ മന്ത്രിക്കൽ | വര്ഷം 2019 |
സിനിമ ഞാൻ മേരിക്കുട്ടി | സംവിധാനം രഞ്ജിത്ത് ശങ്കർ | വര്ഷം 2018 |
സിനിമ പ്രേതം 2 | സംവിധാനം രഞ്ജിത്ത് ശങ്കർ | വര്ഷം 2018 |
സിനിമ ആട് 2 | സംവിധാനം മിഥുൻ മാനുവൽ തോമസ് | വര്ഷം 2017 |
സിനിമ അവരുടെ രാവുകൾ | സംവിധാനം ഷാനിൽ മുഹമ്മദ് | വര്ഷം 2017 |
സിനിമ പേരിനൊരാൾ | സംവിധാനം അക്കു അക്ബർ | വര്ഷം 2017 |
സിനിമ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് | സംവിധാനം രഞ്ജിത്ത് ശങ്കർ | വര്ഷം 2017 |
സിനിമ KL10 പത്ത് | സംവിധാനം മു.രി | വര്ഷം 2015 |
സിനിമ ഉറുമ്പുകൾ ഉറങ്ങാറില്ല | സംവിധാനം ജിജു അശോകൻ | വര്ഷം 2015 |
സിനിമ ആട് | സംവിധാനം മിഥുൻ മാനുവൽ തോമസ് | വര്ഷം 2015 |
സിനിമ മാന്നാർ മത്തായി സ്പീക്കിങ്ങ് 2 | സംവിധാനം മമാസ് | വര്ഷം 2014 |
സിനിമ വെള്ളിമൂങ്ങ | സംവിധാനം ജിബു ജേക്കബ് | വര്ഷം 2014 |
ക്യാമറ അസോസിയേറ്റ്
അസോസിയേറ്റ് ക്യാമറ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഉൾട്ട | സംവിധാനം സുരേഷ് പൊതുവാൾ | വര്ഷം 2019 |
തലക്കെട്ട് ബാങ്കിങ്ങ് അവേഴ്സ് - 10 ടു 4 | സംവിധാനം കെ മധു | വര്ഷം 2012 |
തലക്കെട്ട് ഇൻ ഗോസ്റ്റ് ഹൗസ് ഇൻ | സംവിധാനം ലാൽ | വര്ഷം 2010 |
തലക്കെട്ട് കഥ തുടരുന്നു | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 2010 |
തലക്കെട്ട് പ്രാഞ്ചിയേട്ടന് ആന്റ് ദി സെയിന്റ് | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2010 |
തലക്കെട്ട് ടൂർണ്ണമെന്റ് | സംവിധാനം ലാൽ | വര്ഷം 2010 |
തലക്കെട്ട് 2 ഹരിഹർ നഗർ | സംവിധാനം ലാൽ | വര്ഷം 2009 |
തലക്കെട്ട് ഉത്തരാസ്വയംവരം | സംവിധാനം രമാകാന്ത് സർജു | വര്ഷം 2009 |
തലക്കെട്ട് കളേഴ്സ് | സംവിധാനം രാജ്ബാബു | വര്ഷം 2009 |
തലക്കെട്ട് ഭാഗ്യദേവത | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 2009 |
തലക്കെട്ട് കിലുക്കം കിലുകിലുക്കം | സംവിധാനം സന്ധ്യാ മോഹൻ | വര്ഷം 2006 |
തലക്കെട്ട് കൊച്ചിരാജാവ് | സംവിധാനം ജോണി ആന്റണി | വര്ഷം 2005 |
തലക്കെട്ട് നേരറിയാൻ സി ബി ഐ | സംവിധാനം കെ മധു | വര്ഷം 2005 |
തലക്കെട്ട് സേതുരാമയ്യർ സി ബി ഐ | സംവിധാനം കെ മധു | വര്ഷം 2004 |
തലക്കെട്ട് ഗ്രീറ്റിംഗ്സ് | സംവിധാനം ഷാജൂൺ കാര്യാൽ | വര്ഷം 2004 |
തലക്കെട്ട് കുഞ്ഞിക്കൂനൻ | സംവിധാനം ശശി ശങ്കർ | വര്ഷം 2002 |
Assistant Camera
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് സർക്കാർ കോളനി | സംവിധാനം വി എസ് ജയകൃഷ്ണ | വര്ഷം 2011 |
തലക്കെട്ട് ഒന്നാമൻ | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 2002 |
തലക്കെട്ട് നഗരവധു | സംവിധാനം കലാധരൻ അടൂർ | വര്ഷം 2001 |
തലക്കെട്ട് ദോസ്ത് | സംവിധാനം തുളസീദാസ് | വര്ഷം 2001 |
തലക്കെട്ട് ഈ പറക്കും തളിക | സംവിധാനം താഹ | വര്ഷം 2001 |
തലക്കെട്ട് സുന്ദരപുരുഷൻ | സംവിധാനം ജോസ് തോമസ് | വര്ഷം 2001 |
തലക്കെട്ട് തെങ്കാശിപ്പട്ടണം | സംവിധാനം റാഫി - മെക്കാർട്ടിൻ | വര്ഷം 2000 |