തമ്പി കണ്ണന്താനം
സംവിധായകനും നിർമ്മാതാവും അഭിനേതാവുമായ തമ്പി കണ്ണന്താനം. കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയാണ് സ്വദേശം. കോട്ടയം എം സി സെമിനാരി ഹയർ സെക്കന്ററി സ്ക്കൂളിലും സെന്റ് ഡോമനിക് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ തമ്പി കണ്ണന്താനം 1983 ൽ താവളം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര സംവിധാനത്തേക്കുള്ള തുടക്കം. പതിനഞ്ചിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. രാജാവിന്റെ മകൻ, ഇന്ദ്രജാലം, വഴിയോരക്കാഴ്ചകൾ, നാടോടി,ഭൂമിയിലെ രാജാക്കന്മാർ, മാന്ത്രികം തുടങ്ങിയവ പ്രശസ്തമായ ചിത്രങ്ങൾ. 5 ചിത്രങ്ങൾ നിർമ്മിക്കുകയും, 3 ചിത്രത്തിന് തിരക്കഥ നിർവഹിക്കുകയും ഏതാനും ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2001 ൽ ഹദ്–ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത് എന്നൊരു ഹിന്ദി ചിത്രവും സംവിധാനം ചെയ്തിരുന്നു. 2004 ൽ റിലീസായ ഫ്രീഡം എന്ന ചിത്രമാണ് അവസാനം സംവിധാനം ചെയ്ത ചിത്രം.
കാഞ്ഞിരപ്പള്ളി കണ്ണന്താനത്തു കുടുംബത്തിൽ ബേബി, തങ്കമ്മ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ കുഞ്ഞുമോൾ, മക്കൾ ഐശ്വര്യ, എയ്ഞ്ചൽ .
കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലായിരിക്കെ 2018 ഒക്റ്റോബർ 2 ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് തമ്പി കണ്ണന്താനം നിര്യാതനായി...
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ഫ്രീഡം | തമ്പി കണ്ണന്താനം | 2004 |
ഒന്നാമൻ | തമ്പി കണ്ണന്താനം | 2002 |
മാസ്മരം | ഡോ.രാജേന്ദ്രബാബു | 1997 |
മാന്ത്രികം | ബാബു പള്ളാശ്ശേരി | 1995 |
ചുക്കാൻ | ബാബു പള്ളാശ്ശേരി | 1994 |
നാടോടി | ടി എ റസാക്ക് | 1992 |
ഇന്ദ്രജാലം | ഡെന്നിസ് ജോസഫ് | 1990 |
പുതിയ കരുക്കൾ | കൊച്ചിൻ ഹനീഫ | 1989 |
ജന്മാന്തരം | തമ്പി കണ്ണന്താനം | 1988 |
ഭൂമിയിലെ രാജാക്കന്മാർ | ഡെന്നിസ് ജോസഫ് | 1987 |
വഴിയോരക്കാഴ്ചകൾ | ഡെന്നിസ് ജോസഫ് | 1987 |
രാജാവിന്റെ മകൻ | ഡെന്നിസ് ജോസഫ് | 1986 |
ആ നേരം അല്പദൂരം | തമ്പി കണ്ണന്താനം | 1985 |
പാസ്പോർട്ട് | പാപ്പനംകോട് ലക്ഷ്മണൻ | 1983 |
താവളം | പാപ്പനംകോട് ലക്ഷ്മണൻ | 1983 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ഇതാ ഒരു തീരം | പി ജി വിശ്വംഭരൻ | 1979 | |
പ്രകടനം | കാട്ടുകള്ള സംഘാംഗം | ജെ ശശികുമാർ | 1980 |
കൊടുമുടികൾ | ജെ ശശികുമാർ | 1981 | |
അട്ടിമറി | ഇൻസ്പെക്ടർ | ജെ ശശികുമാർ | 1981 |
കോരിത്തരിച്ച നാൾ | കല്പനയെ ശല്യം ചെയ്യുന്നയാൾ | ജെ ശശികുമാർ | 1982 |
പോസ്റ്റ്മോർട്ടം | നായാട്ടുകാരൻ | ജെ ശശികുമാർ | 1982 |
മദ്രാസിലെ മോൻ | ജെ ശശികുമാർ | 1982 | |
കാത്തിരുന്ന ദിവസം | പൂവാലൻ്റെ സുഹൃത്ത് | പി കെ ജോസഫ് | 1983 |
വന്നു കണ്ടു കീഴടക്കി | വീഡിയോ ലൈബ്രറി ഉടമ | ജോഷി | 1985 |
തുടർക്കഥ | ഡോക്ടർ | ഡെന്നിസ് ജോസഫ് | 1991 |
കടലോരക്കാറ്റ് | സി പി ജോമോൻ | 1991 | |
നിർണ്ണയം | സംഗീത് ശിവൻ | 1995 | |
ഉസ്താദ് | സിബി മലയിൽ | 1999 | |
ഒരു ചെറുപുഞ്ചിരി | രവി | എം ടി വാസുദേവൻ നായർ | 2000 |
ആയുർ രേഖ | ജി എം മനു | 2007 | |
ക്ലൈമാക്സ് | പി അനിൽ | 2013 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
താവളം | തമ്പി കണ്ണന്താനം | 1983 |
ആ നേരം അല്പദൂരം | തമ്പി കണ്ണന്താനം | 1985 |
ജന്മാന്തരം | തമ്പി കണ്ണന്താനം | 1988 |
ചുക്കാൻ | തമ്പി കണ്ണന്താനം | 1994 |
മാസ്മരം | തമ്പി കണ്ണന്താനം | 1997 |
ഒന്നാമൻ | തമ്പി കണ്ണന്താനം | 2002 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഫ്രീഡം | തമ്പി കണ്ണന്താനം | 2004 |
ഒന്നാമൻ | തമ്പി കണ്ണന്താനം | 2002 |
ജന്മാന്തരം | തമ്പി കണ്ണന്താനം | 1988 |
ആ നേരം അല്പദൂരം | തമ്പി കണ്ണന്താനം | 1985 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഒന്നാമൻ | തമ്പി കണ്ണന്താനം | 2002 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
രാജാവിന്റെ മകൻ | തമ്പി കണ്ണന്താനം | 1986 |
വഴിയോരക്കാഴ്ചകൾ | തമ്പി കണ്ണന്താനം | 1987 |
ജന്മാന്തരം | തമ്പി കണ്ണന്താനം | 1988 |
പുതിയ കരുക്കൾ | തമ്പി കണ്ണന്താനം | 1989 |
കടലോരക്കാറ്റ് | സി പി ജോമോൻ | 1991 |
തുടർക്കഥ | ഡെന്നിസ് ജോസഫ് | 1991 |
നാടോടി | തമ്പി കണ്ണന്താനം | 1992 |
മാന്ത്രികം | തമ്പി കണ്ണന്താനം | 1995 |
മാസ്മരം | തമ്പി കണ്ണന്താനം | 1997 |
പഞ്ചലോഹം | ഹരിദാസ് | 1998 |
തച്ചിലേടത്ത് ചുണ്ടൻ | ഷാജൂൺ കാര്യാൽ | 1999 |
ഫ്രീഡം | തമ്പി കണ്ണന്താനം | 2004 |
ചീഫ് അസോസിയേറ്റ് ഡയറക്റ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കാട്ടരുവി | ജെ ശശികുമാർ | 1983 |
സൂര്യൻ | ജെ ശശികുമാർ | 1982 |
പോസ്റ്റ്മോർട്ടം | ജെ ശശികുമാർ | 1982 |
അട്ടിമറി | ജെ ശശികുമാർ | 1981 |
നിനക്കു ഞാനും എനിക്കു നീയും | ജെ ശശികുമാർ | 1978 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
മിനിമോൾ വത്തിക്കാനിൽ | ജോഷി | 1984 |
കൊലകൊമ്പൻ | ജെ ശശികുമാർ | 1983 |
ചക്രവാളം ചുവന്നപ്പോൾ | ജെ ശശികുമാർ | 1983 |
മഹാബലി | ജെ ശശികുമാർ | 1983 |
കെണി | ജെ ശശികുമാർ | 1982 |
ജംബുലിംഗം | ജെ ശശികുമാർ | 1982 |
നാഗമഠത്തു തമ്പുരാട്ടി | ജെ ശശികുമാർ | 1982 |
കോരിത്തരിച്ച നാൾ | ജെ ശശികുമാർ | 1982 |
ധ്രുവസംഗമം | ജെ ശശികുമാർ | 1981 |
കൊടുമുടികൾ | ജെ ശശികുമാർ | 1981 |
തീക്കളി | ജെ ശശികുമാർ | 1981 |
പ്രകടനം | ജെ ശശികുമാർ | 1980 |
തീനാളങ്ങൾ | ജെ ശശികുമാർ | 1980 |
ഇത്തിക്കര പക്കി | ജെ ശശികുമാർ | 1980 |
കരിപുരണ്ട ജീവിതങ്ങൾ | ജെ ശശികുമാർ | 1980 |
ഇതാ ഒരു തീരം | പി ജി വിശ്വംഭരൻ | 1979 |
പ്രേമശില്പി | വി ടി ത്യാഗരാജൻ | 1978 |
പിക് പോക്കറ്റ് | ജെ ശശികുമാർ | 1976 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സ്വാമി ശ്രീനാരായണഗുരു | കൃഷ്ണസ്വാമി | 1986 |
ജയിക്കാനായ് ജനിച്ചവൻ | ജെ ശശികുമാർ | 1978 |
കല്പവൃക്ഷം | ജെ ശശികുമാർ | 1978 |
നിവേദ്യം | ജെ ശശികുമാർ | 1978 |
മുറ്റത്തെ മുല്ല | ജെ ശശികുമാർ | 1977 |
കായംകുളം കൊച്ചുണ്ണിയുടെ മകൻ | ജെ ശശികുമാർ | 1976 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കൊടുമുടികൾ | ജെ ശശികുമാർ | 1981 |