വി ടി ശ്രീജിത്
മലയാള ചലച്ചിത്ര രംഗത്ത് അറിയപ്പെടുന്ന യുവ ചിത്രസംയോജകരിൽ ഒരാളാണ് ശ്രീജിത്ത്. 2000 മുതൽ തിരുവനന്തപുരത്തും എറണാകുളത്തും സ്റ്റുഡിയോകളിൽ വീഡിയോ എഡിറ്റർ ആയി ജോലി ചെയ്തു. 2004 മുതൽ ചെന്നൈ എ വി എം സ്റ്റുഡിയോയിൽ പി സി മോഹന്റെ ഒപ്പം, വേഷം നേരറിയാൻ സിബിഐ, ഭരത്ചന്ദ്രൻ ഐപിഎസ് തുടങ്ങിനിരവധി ചിത്രങ്ങളിൽ അസോസിയേറ്റ് എഡിറ്ററായി പ്രവർത്തിച്ചു. പിന്നീട് ഡോൺ മാക്സിനൊപ്പം അഞ്ചോളം സിനിമകൾ പ്രവർത്തിച്ചു. ദേമാവേലികൊമ്പത്ത് എന്ന സൂപ്പർഹിറ്റ് കോമഡി വീഡിയോയുടെ എഡിറ്ററായി 2 വർഷം പ്രവർത്തിച്ചു. ട്വൻറി20, റോബിൻഹുഡ്, ഉറുമി തുടങ്ങി നിരവധി സിനിമകളിൽ സ്പോട്ട് എഡിറ്ററായി. കുറച്ചുകാലം മറ്റുപല ചിത്രങ്ങളിൽ പാട്ടുകളും ഫൈറ്റുകളും ട്രെയിലറുകളും ചെയ്യുന്ന എഡിറ്ററായി പ്രവർത്തിച്ചു.
നവരസ ക്രിയേഷൻസ് എന്ന പരസ്യ കമ്പനിയുമായി ചേർന്ന് ലുലു സെലിബ്രേറ്റ്, ഇമർജിങ് കേരള, മനോരമ, ഗ്രാൻറ് കേരള ഷോപ്പിംഗ് ഫെസ്റ്റ് തുടങ്ങിയ പരസ്യ ചിത്രങ്ങളും എഡിറ്റ് ചെയ്തു. കേരളകഫേ എന്ന ചിത്രത്തിൽ എം പത്മകുമാർ സംവിധാനം ചെയ്ത നൊസ്റ്റാൾജിയ എന്ന ഭാഗം എഡിറ്റിംഗ് നിർവഹിച്ചു. ഈ കാലയളവിൽ നടൻ ദിലീപുമായുള്ള അടുപ്പം പാപ്പി അപ്പച്ചാ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര എഡിറ്റർ ആയി മാറാൻ അവസരം ലഭിച്ചു. പിന്നീട് പത്തുവർഷത്തിനിടയിൽ ഇരുപത്തിയഞ്ചോളം ചിത്രങ്ങൾ ചിത്രസംയോജനം നടത്തി.
എഡിറ്റിങ്
സിനിമ | സംവിധാനം | വര്ഷം |
---|
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ വിരുന്ന് | സംവിധാനം കണ്ണൻ താമരക്കുളം | വര്ഷം 2024 |
സിനിമ കുരുവി പാപ്പ | സംവിധാനം ജോഷി ജോൺ | വര്ഷം 2024 |
സിനിമ പാസ്സ്പോർട്ട് | സംവിധാനം അസിം കോട്ടൂർ | വര്ഷം 2021 |
സിനിമ വിധി | സംവിധാനം കണ്ണൻ താമരക്കുളം | വര്ഷം 2021 |
സിനിമ ഉടുമ്പ് | സംവിധാനം കണ്ണൻ താമരക്കുളം | വര്ഷം 2021 |
സിനിമ പച്ചമാങ്ങ | സംവിധാനം ജയേഷ് മൈനാഗപ്പള്ളി | വര്ഷം 2020 |
സിനിമ പെങ്ങളില | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2019 |
സിനിമ എ 4 ആപ്പിൾ | സംവിധാനം മധു - എസ് കുമാർ | വര്ഷം 2019 |
സിനിമ മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള | സംവിധാനം ഷാനു സമദ് | വര്ഷം 2019 |
സിനിമ കാട്ടുമാക്കാൻ | സംവിധാനം ഷാലിൽ കല്ലൂർ | വര്ഷം 2016 |
സിനിമ തിങ്കൾ മുതൽ വെള്ളി വരെ | സംവിധാനം കണ്ണൻ താമരക്കുളം | വര്ഷം 2015 |
സിനിമ ടി.പി 51 | സംവിധാനം മൊയ്തു താഴത്ത് | വര്ഷം 2015 |
സിനിമ ഒന്നാംലോക മഹായുദ്ധം | സംവിധാനം ശ്രീ വരുണ് | വര്ഷം 2015 |
സിനിമ ലക്കി സ്റ്റാർ | സംവിധാനം ദീപു അന്തിക്കാട് | വര്ഷം 2013 |
സിനിമ വല്ലാത്ത പഹയൻ!!! | സംവിധാനം നിയാസ് റസാക്ക് | വര്ഷം 2013 |
സിനിമ കഥവീട് | സംവിധാനം സോഹൻലാൽ | വര്ഷം 2013 |
സിനിമ ഡോൾസ് | സംവിധാനം ഷാലിൽ കല്ലൂർ | വര്ഷം 2013 |
സിനിമ സർക്കാർ കോളനി | സംവിധാനം വി എസ് ജയകൃഷ്ണ | വര്ഷം 2011 |
സിനിമ കുടുംബശ്രീ ട്രാവത്സ് | സംവിധാനം കിരൺ | വര്ഷം 2011 |
സിനിമ ജനപ്രിയൻ | സംവിധാനം ബോബൻ സാമുവൽ | വര്ഷം 2011 |
അസോസിയേറ്റ് എഡിറ്റർ
അസ്സോസിയേറ്റ് എഡിറ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ചിന്താമണി കൊലക്കേസ് | സംവിധാനം ഷാജി കൈലാസ് | വര്ഷം 2006 |
തലക്കെട്ട് മൂന്നാമതൊരാൾ | സംവിധാനം വി കെ പ്രകാശ് | വര്ഷം 2006 |
തലക്കെട്ട് രാഷ്ട്രം | സംവിധാനം അനിൽ സി മേനോൻ | വര്ഷം 2006 |
തലക്കെട്ട് ദി ഡോൺ | സംവിധാനം ഷാജി കൈലാസ് | വര്ഷം 2006 |
തലക്കെട്ട് നേരറിയാൻ സി ബി ഐ | സംവിധാനം കെ മധു | വര്ഷം 2005 |
തലക്കെട്ട് ദി ടൈഗർ | സംവിധാനം ഷാജി കൈലാസ് | വര്ഷം 2005 |
തലക്കെട്ട് ജൂനിയർ സീനിയർ | സംവിധാനം ജി ശ്രീകണ്ഠൻ | വര്ഷം 2005 |
തലക്കെട്ട് ലോകനാഥൻ ഐ എ എസ് | സംവിധാനം പി അനിൽ | വര്ഷം 2005 |
തലക്കെട്ട് ഭരത്ചന്ദ്രൻ ഐ പി എസ് | സംവിധാനം രഞ്ജി പണിക്കർ | വര്ഷം 2005 |
തലക്കെട്ട് തസ്ക്കരവീരൻ | സംവിധാനം പ്രമോദ് പപ്പൻ | വര്ഷം 2005 |
തലക്കെട്ട് കാക്കക്കറുമ്പൻ | സംവിധാനം എം എ വേണു | വര്ഷം 2004 |
തലക്കെട്ട് മയിലാട്ടം | സംവിധാനം വി എം വിനു | വര്ഷം 2004 |
തലക്കെട്ട് വേഷം | സംവിധാനം വി എം വിനു | വര്ഷം 2004 |
Spot Editing
Spot Editing
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഉറുമി | സംവിധാനം സന്തോഷ് ശിവൻ | വര്ഷം 2011 |
തലക്കെട്ട് ബോഡി ഗാർഡ് | സംവിധാനം സിദ്ദിഖ് | വര്ഷം 2010 |
തലക്കെട്ട് ദി ത്രില്ലർ | സംവിധാനം ബി ഉണ്ണികൃഷ്ണൻ | വര്ഷം 2010 |
തലക്കെട്ട് മോസ് & ക്യാറ്റ് | സംവിധാനം ഫാസിൽ | വര്ഷം 2009 |
തലക്കെട്ട് ഐ ജി - ഇൻസ്പെക്ടർ ജനറൽ | സംവിധാനം ബി ഉണ്ണികൃഷ്ണൻ | വര്ഷം 2009 |
തലക്കെട്ട് റോബിൻഹുഡ് | സംവിധാനം ജോഷി | വര്ഷം 2009 |
തലക്കെട്ട് ക്രേസി ഗോപാലൻ | സംവിധാനം ദീപു കരുണാകരൻ | വര്ഷം 2008 |
തലക്കെട്ട് ട്വന്റി 20 | സംവിധാനം ജോഷി | വര്ഷം 2008 |
Assistant Editor
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഫ്രീഡം | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 2004 |